Quantcast

ട്രംപിന്റെ പോസ്റ്റ്: സുക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്ത ജീവനക്കാരനെ ഫേസ്ബുക്ക് പുറത്താക്കി

ട്രംപിന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെ ജീവനക്കാര്‍ പ്രതികരിക്കാതിരുന്നതിനെ പരസ്യമായി ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് ഡെയ്ല്‍ പറയുന്നു...

MediaOne Logo

  • Published:

    13 Jun 2020 12:30 PM GMT

ട്രംപിന്റെ പോസ്റ്റ്: സുക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്ത ജീവനക്കാരനെ ഫേസ്ബുക്ക് പുറത്താക്കി
X

ട്രംപിന്റെ പോസ്റ്റിനെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ച ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ജീവനക്കാരനെ പുറത്താക്കി. സിയാറ്റിലിലെ യൂസര്‍ ഇന്റര്‍ഫേസ് എഞ്ചിനീയറായിരുന്ന ബ്രാണ്ടന്‍ ഡെയ്‌ലിനെയാണ് ഫേസ്ബുക്ക് പുറത്താക്കിയിരിക്കുന്നത്. തന്നെ പുറത്താക്കിയ വിവരം ഡെയ്ല്‍ തന്നെയാണ് ട്വീറ്റു ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കിലെ ജീവനക്കാര്‍ പ്രതികരിക്കാതിരുന്നതിനെ പരസ്യമായി ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് ഡെയ്ല്‍ ട്വീറ്റില്‍ പറയുന്നു.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരായ മുന്നേറ്റം ശക്തിപ്പെടുന്നതിനിടെയാണ് ട്രംപിന്റെ സോഷ്യല്‍മീഡിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നത്. 'കൊള്ള തുടങ്ങുമ്പോള്‍ വെടിവെപ്പും ആരംഭിക്കും' എന്നായിരുന്നു ട്രംപ് പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടികളെ ന്യായീകരിച്ചുകൊണ്ട് മുന്നറിയിപ്പ് രൂപത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത്. പരസ്യമായി അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് കാണിച്ച് ഈ പരാമര്‍ശം അടങ്ങിയ ട്വീറ്റിനെതിരെ ട്വിറ്റര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ സമാനമായ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്ക് ഒരു നടപടിയും സ്വീകരിച്ചില്ല.

ये भी पà¥�ें- ട്രംപിനോടുള്ള സുക്കര്‍ബര്‍ഗിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 'വെര്‍ച്ച്വല്‍ വാക്ക് ഔട്ട്' നടത്തി ഫേസ്ബുക്ക് ജീവനക്കാര്‍

ഇതിനെതിരെയാണ് ഡെയ്ല്‍ പരസ്യമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് ജീവനക്കാര്‍ സ്ഥാപനത്തിന്റെ നിലപാടിനെതിരെ പ്രതികരിക്കാത്തതിനെയാണ് ഡെയ്ല്‍ വിമര്‍ശിച്ചത്. ഇതിന് പിന്നാലെ ഫേസ്ബുക്കിലെ നിരവധി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും സുക്കര്‍ബര്‍ഗ്ഗിന് കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജീവനക്കാരുമായി സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു.

സുക്കര്‍ബര്‍ഗ് തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ 'നമ്മുടെ സ്ഥാപനം നമുക്കൊപ്പമില്ലെന്ന് വ്യക്തമായിരിക്കുന്നു' എന്ന് ഡെയ്ല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരായ പ്രക്ഷോഭത്തിനിടെ മാര്‍ട്ടിന്‍ ഗുഗിനോ എന്ന 75കാരന് പൊലീസ് നടപടിയില്‍ ഗുരുതരമായി പരിക്കേറ്റത് വിവാദമായിരുന്നു. സംഭവത്തില്‍ വസ്തുതാപരമായി തെളിയിക്കാത്ത കാര്യങ്ങള്‍ ട്രംപ് പങ്കുവെച്ചതിനെതിരെ ട്വിറ്ററും ഫേസ്ബുക്കും നടപടിയെടുത്തില്ലെന്നും ഡെയ്ല്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

ഡെയ്‌ലിനെതിരെ നടപടിയെടുത്ത വിവരം ഫേസ്ബുക്ക് തന്നെ ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഫേസ്ബുക്ക് പങ്കുവെച്ചിട്ടില്ല.

TAGS :
Next Story