Quantcast

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി ചൈനയുടെ വാവെയ്

വിവാദങ്ങള്‍ക്കിടെ ദക്ഷിണകൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സാംസങിനെ മറികടന്നാണ് ഏപ്രിലില്‍ വാവെയ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്...

MediaOne Logo

  • Published:

    18 Jun 2020 11:21 AM GMT

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി ചൈനയുടെ വാവെയ്
X

ഏപ്രിലില്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി ചൈനയുടെ വാവെയ് മാറിയെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. അമേരിക്കയുടെ നിരോധനവും തുടര്‍ന്ന് വന്ന ഗൂഗിള്‍ സേവനങ്ങളുടെ ഒഴിവാക്കലും ശേഷമാണ് വാവെയ് ലോകത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണി തകര്‍ന്നതും ചൈന പ്രധാന വിപണിയായുള്ള വാവെയ്ക്ക് ഗുണമായി.

ये भी पà¥�ें- അര്‍ണബിന്റെ ചൈനീസ് ബഹിഷ്‌കരണ ചര്‍ച്ച സ്‌പോണ്‍സര്‍ ചെയ്തത് ചൈനീസ് കമ്പനികള്‍

ഏപ്രിലില്‍ ആകെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ 19 ശതമാനം വാവെയ് സ്വന്തമാക്കിയെന്നാണ് കൗണ്ടര്‍ പോയിന്റ് കണക്കാക്കുന്നത്. ഇക്കാലത്ത് സാംസങിന്റെ വിപണിവിഹിതം 17 ശതമാനമായി കുറഞ്ഞു. ഇതിന് വാവെയെ സഹായിച്ചത് കോവിഡാണെന്നാണ് കൗണ്ടര്‍ പോയിന്റ് പ്രതിനിധി പീറ്റര്‍ റിച്ചാഡ്‌സണ്‍ പറയുന്നത്.

''ഇത് കോവിഡ് ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ എത്രത്തോളം ബാധിച്ചുവെന്നതിന്റെ തെളിവ് കൂടിയാണ്. ഏപ്രിലോടെ ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഏതാണ്ട് പഴയതുപോലെയായിട്ടുണ്ട്. അതേസമയം സാംസങിന്റെ പ്രധാന വിപണികളായ ഇന്ത്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ വലിയ തകര്‍ച്ചയും നേരിട്ടു. വാവെയുടെ ഈ മുന്നേറ്റം താത്കാലികമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്''
പീറ്റര്‍ റിച്ചാഡ്‌സണ്‍

അമേരിക്കന്‍ നിരോധത്തെ തുടര്‍ന്ന് ഗൂഗിള്‍ സേവനങ്ങളായ ആപ്ലിക്കേഷനുകള്‍(ജിമെയില്‍, ഗൂഗിള്‍ മാപ്, പ്ലേ സ്റ്റോര്‍, ഗൂഗിള്‍, ഗൂഗിള്‍ ഫോട്ടോസ്, യുട്യൂബ് തുടങ്ങിയവ) റദ്ദാക്കിയത് വാവെയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഇതിന് പകരം വാവെയ് മൊബൈല്‍ സര്‍വീസുകള്‍ ആരംഭിച്ച് ബദല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയാണ് അവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിലും ചൈനീസ് കമ്പനികള്‍ക്കെതിരായ പ്രചാരണങ്ങള്‍ ശക്തമാണ്. ഇക്കാരണങ്ങള്‍കൊണ്ടു തന്നെ വാവെയുടെ മുന്നേറ്റം താത്കാലികം മാത്രമാണെന്നാണ് കൗണ്ടര്‍ പോയിന്റ് വിലയിരുത്തുന്നത്.

TAGS :
Next Story