Quantcast

അകലങ്ങളെ ഇല്ലാതാക്കുന്ന ഗൂഗിളിന്‍റെ പുതിയ ത്രിഡി വീഡിയോ കോളിങ്

പരീക്ഷണത്തിന്റെ ഭാഗമായ ആളുകള്‍, അവര്‍ സംസാരിക്കുന്ന ആളുകള്‍ അവരുടെ അടുത്തു തന്നെയാണെന്ന് അനുഭവപ്പെട്ടതായി വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2021-05-21 09:11:09.0

Published:

21 May 2021 7:13 AM GMT

അകലങ്ങളെ ഇല്ലാതാക്കുന്ന ഗൂഗിളിന്‍റെ പുതിയ ത്രിഡി വീഡിയോ കോളിങ്
X

പ്രിയപ്പെട്ടവരെ തൊട്ടരികിലെന്ന പോലെ കാണാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി ഗൂഗിള്‍. പ്രോജക്റ്റ് സ്റ്റാര്‍ലൈന്‍ എന്ന ഒരു ത്രിഡി സാങ്കേതിക വീഡിയോ കോള്‍ സംവിധാനമാണ് ഗൂഗിള്‍ ഒരുക്കുന്നത്. ഒരു അത്ഭുത ജനാലയിലൂടെ നിങ്ങള്‍ നോക്കുമ്പോള്‍ അവിടെ ജീവന്‍ തുടിക്കുന്ന നിങ്ങളുടെ സുഹൃത്തോ പ്രിയപ്പെട്ടയാളോ ഇരുന്നു നിങ്ങളോട് സംസാരിക്കും പോലെ തോന്നും- ഇത്തരത്തിലാണ് ഗൂഗിള്‍ തങ്ങളുടെ പുതിയ സാങ്കേതിക വിദ്യയെ വിശേഷിപ്പിക്കുന്നത്.

പ്രോജക്റ്റ് സ്റ്റാര്‍ലൈന്‍ ഹാര്‍ഡ്വെയറിന്റേയും സോഫ്റ്റ്‍വെയറിന്റേയും സാങ്കേതിക മുന്നേറ്റങ്ങള്‍ ഉപയോഗിച്ച് ഒരു 3ഡി അവതാര്‍ സൃഷ്ടിക്കുന്നു, അത് നിങ്ങള്‍ വിളിക്കുന്ന വ്യക്തി എങ്ങനെയായിരിക്കും എന്ന് സ്വയം പഠിച്ച് അവരുടെ ശരീരഭാഷകള്‍ ഉള്‍പ്പെടെയുള്ളവ സാങ്കേതിക വിദ്യാ സഹായത്തോടെ ഒപ്പിയെടുത്ത് വീഡിയോകളെ ത്രിഡി പോലെ നേരില്‍ കാണും പോലെ പരിവര്‍ത്തനപ്പെടുത്തും. ഈ സ്‌ക്രീനിന്റെ മറുവശത്തുള്ള വ്യക്തിയെ നിങ്ങള്‍ക്ക് സ്പര്‍ശിക്കാന്‍ കഴിയില്ലെങ്കിലും - പ്രോജക്റ്റ് സ്റ്റാര്‍ലൈനിന്റെ മുഖാമുഖ സാങ്കേതികവിദ്യ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സാങ്കേതികത 'കമ്പ്യൂട്ടര്‍ വിഷന്‍, മെഷീന്‍ ലേണിംഗ്, സ്‌പേഷ്യല്‍ ഓഡിയോ, തത്സമയ കംപ്രഷന്‍ എന്നിവയിലെ ഗവേഷണത്തിന്റെ'' ഫലമായാണ് എന്നാണ് ഗൂഗിള്‍ അഭിപ്രായപ്പെടുന്നത്. ഗൂഗ്ള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് (ഗൂഗ്ള്‍ ഐഒ (ഇന്‍പുട്ട്-ഔട്ട്പുട്ട്)യില്‍) പുതു സാങ്കേതിക വിദ്യകളില്‍ ഗൂഗ്ള്‍പ്രോജക്റ്റ് സ്റ്റാര്‍ലൈന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗൂഗ്ള്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ പരീക്ഷണത്തിന്റെ ഭാഗമായ ആളുകള്‍, അവര്‍ സംസാരിക്കുന്ന ആളുകള്‍ അവരുടെ അടുത്തു തന്നെയാണെന്ന് അനുഭവപ്പെട്ടതായി വ്യക്തമാക്കി.

TAGS :
Next Story