Quantcast

'അൺ ലിമിറ്റഡ്' ഇനി ഇല്ല: ഗൂഗിൾ ഫോട്ടോസ് ജൂൺ മുതൽ 'ലിമിറ്റഡാ'കും

പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്‌റ്റോര്‍ ചെയ്ത് വെയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത.

MediaOne Logo

Web Desk

  • Published:

    30 May 2021 8:12 AM GMT

അൺ ലിമിറ്റഡ് ഇനി ഇല്ല: ഗൂഗിൾ ഫോട്ടോസ് ജൂൺ മുതൽ ലിമിറ്റഡാകും
X

ഗൂഗിൾ ഫോട്ടോസ് പ്ലാറ്റ്‌ഫോമിൽ അൺലിമിറ്റഡ് ആയി ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം മെയ് 31ഓടെ ഗൂഗിൾ അവസാനിപ്പിക്കുന്നു. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്‌റ്റോര്‍ ചെയ്ത് വെയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത.

ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്‌ഫോം നല്‍കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ​ഗൂ​ഗിൾ പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് ജൂൺ ഒന്ന് മുതൽ ​ഗൂ​ഗിൾ ഫോട്ടോസും ഗൂഗിൾ അനുവദിച്ചിട്ടുള്ള 15 ജി.ബി. ഫ്രീ സ്റ്റോറേജിന്റെ ഭാ​ഗമാകും. ഇതുവരെ ഗൂഗിൾ ഫോട്ടോസ് 15 ജിബി പരിധിയിൽ അല്ലാത്തതിനാൽ എത്രവേണമെങ്കിലും ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാൻ കഴിയുമായിരുന്നു.

അധിക സ്പേസ് ആവശ്യമെങ്കിൽ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബിയോ 210 രൂപയ്ക്ക് 200 ജിബിയോ എടുക്കാൻ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഗൂഗിള്‍ പുറത്തിറക്കിയിട്ടുള്ള ഫോണുകളില്‍ ഈ പരിധി ബാധകമാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇതുവരെ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ നഷ്ടപ്പെടില്ല. നിലവിൽ ഫോണുകളിൽ പലതും ഗൂഗിൾ ഫോട്ടോസ് ആപ്ലിക്കേഷനുള്ളതുകൊണ്ട് വരുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇതിലേക്ക് അപ്‍ലോഡ് ആകുന്നത് ഗൂഗിളിന് വലിയ സ്റ്റോറേജ് ബാധ്യതയാണ് സൃഷ്ടിക്കുന്നതാണ്. ഇതാണ് പുതിയ മാറ്റത്തിന് കാരണം. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയിലേക്കു മാത്രം പ്രതിദിനം 43 ലക്ഷം ജിബി ഫയലുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.

TAGS :
Next Story