വാട്സ് ആപ്പ് സന്ദേശങ്ങള്‍ക്ക് ബ്ലൂ ടിക്ക് ഒഴിവാക്കണോ? പരിഹാരമുണ്ട്...
വാട്സ്ആപ്പ് വലിയ രീതിയില്‍ പ്രചാരം നേടിയെങ്കിലും ആപ്പിനകത്തെ പല സാധ്യതകളും ഉപയോഗിക്കാത്തവരാകും പലരും. വാട്സ്ആപ്പിലെ പരസ്പരമുള്ള സന്ദേശങ്ങള്‍ കൂടുതല്‍ സ്വകാര്യതയോടും സൂക്ഷ്മതയോടും കൂടി കൈമാറാന്‍ ആപ്പിനകത്ത് തന്നെ ചില പൊടിക്കൈകളുണ്ട്. വാട്സ്ആപ്പില്‍ പരസ്പരമുള്ള വ്യക്തിഗത സന്ദേശങ്ങള്‍ ലഭിച്ചെന്നും വായിച്ചെന്നും ഉറപ്പാക്കുന്ന നീല ടിക്ക് സ്വകാര്യത മാനിച്ച് പലരും ഒഴിവാക്കാറുണ്ട്. അത് ഇങ്ങനെയാണ്....
ആന്‍ഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍...
- വാട്സ്ആപ്പ് തുറന്ന് മുകളിലെ മോര്‍ ഓപ്ഷന്‍(മൂന്ന് ഡോട്ടുകള്‍) ക്ലിക്ക് ചെയ്യുക
- സെറ്റിങ്സിലേക്ക് പോവുക
- അക്കൗണ്ട് സെറ്റിങ്സ് എടുക്കുക
- പ്രൈവസി ഓപ്ഷന്‍ അമര്‍ത്തുക
- ഇതില്‍ read receipts എന്നത് ഓഫ് ചെയ്യുക.
ഐ.ഒ.എസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്....
- വാട്സ്ആപ്പ് തുറന്ന് താഴെ മോര്‍ ഓപ്ഷനിലൂടെ സെറ്റിങ്സെടുക്കുക.
- അക്കൗണ്ട് സെറ്റിങ്സ് വഴി പ്രൈവസി തെരഞ്ഞെടുത്ത് read receipts എന്നത് ഓഫ് ചെയ്യുക.
read receipts ഓഫ് ചെയ്താലും ഗ്രൂപ്പ് ചാറ്റുകളില്‍ സന്ദേശം ലഭിച്ചതും തുറന്ന് വായിച്ചതും വ്യക്തമാകുന്നതാണ്.
Next Story
Adjust Story Font
16