വാട്‌സാപ്പിൽ ദൈർഘ്യമേറിയ വോയിസ് മെസേജ് കേൾക്കാൻ മടുപ്പ് തോന്നാറില്ലേ? പരിഹാരവുമായി വാട്‌സാപ്പ്
ഫീച്ചർ ഉപയോഗിച്ച് വോയിസ് മെസേജിന്‍റെ പ്ലേ ബാക്ക് സ്പീഡ് കൂട്ടാന്‍ പറ്റും
വാട്‌സാപ്പിൽ ദൈർഘ്യമേറിയ വോയിസ് മെസേജ് കേൾക്കാൻ മടുപ്പ് തോന്നാറില്ലേ? എന്നാൽ വോയിസ് പൂർണമായി കേൾക്കുകയും വേണം. അതിന് പരിഹാരവുമായി വാട്‌സാപ്പ് പുതിയ ഫീച്ചർ പുറത്തിറക്കാൻ പോകുന്നു.
വോയിസ് മെസേജ് പ്ലേബാക്ക് സ്പീഡ് എന്ന ഫീച്ചറാണ് കമ്പനി നിലവിൽ തുടർച്ചയായി ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ടെസ്റ്റിങ് വേർഷനായ ബീറ്റ വേർഷൻ 2.21.9.4 നിൽ ഫീച്ചർ കമ്പനി അവതരിപ്പിച്ചു. തൊട്ടടുത്ത അപ്‌ഡേറ്റിൽ അത് പിൻവലിച്ചെങ്കിലും ഉടൻ തന്നെ വീണ്ടും വരുമെന്നാണ് കരുതുന്നത്.
ഫീച്ചർ ഉപയോഗിച്ച് വോയിസ് മെസേജിന്‍റെ പ്ലേ ബാക്ക് സ്പീഡ് 1.5X, 2X എന്ന രീതിയിൽ വേഗം കൂട്ടാൻ പറ്റും. അതേസമയം പ്ലേബാക്ക് സ്പീഡ് കുറയ്ക്കാനുള്ള ഫീച്ചർ അവതരിപ്പിക്കില്ലെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ കമ്പനി ടെസ്റ്റിങ് സ്റ്റേജിലുള്ള ഫീച്ചർ അടുത്തു തന്നെ ബീറ്റ ടെസ്റ്റിങിന് നൽകുമെങ്കിലും എല്ലാവർക്കുമായി ഈ ഫീച്ചർ ലഭിക്കാൻ കുറച്ചുകൂടി കാത്തിരിക്കണം. എന്നിരുന്നാലും വേഗതയുടെ ലോകത്ത് വാട്‌സാപ്പ് ഫീച്ചർ കുറേ പേർക്ക് അനുഗ്രഹമാകുമെന്നാണ് കരുതുന്നത്.
Adjust Story Font
16