Quantcast

50 ശതമാനം ആളുകളും ഇപ്പോഴും മാസ്‌ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ധരിക്കുന്നവരില്‍ 64 ശതമാനം പേരും മൂക്ക് പുറത്താക്കി വായ മാത്രം മറയ്ക്കുന്ന തരത്തിലാണ് മാസ്‌ക് ധരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം നടത്തിയ പഠനറിപ്പോര്‍ട്ട് പറയുന്നു.

MediaOne Logo

Web Desk

  • Published:

    20 May 2021 12:33 PM GMT

രാജ്യത്ത് കോവിഡ് വന്‍ തോതില്‍ ജീവന്‍ അപഹരിക്കുമ്പോഴും 50 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ധരിക്കുന്നവരില്‍ 64 ശതമാനം പേരും മൂക്ക് പുറത്താക്കി വായ മാത്രം മറയ്ക്കുന്ന തരത്തിലാണ് മാസ്‌ക് ധരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം നടത്തിയ പഠനറിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം ഒരു ലക്ഷത്തില്‍ കൂടുതലാണ്. ഒമ്പത് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലാണ്. 19 സംസ്ഥാനങ്ങളില്‍ രോഗികള്‍ അമ്പതിനായിരത്തില്‍ താഴെയാണ്-അഗര്‍വാള്‍ പറഞ്ഞു.

കര്‍ണാടകയിലും ബംഗാളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. ഇത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ വര്‍ധിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യവിദഗ്ധര്‍ കാണുന്നത്. ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.

TAGS :
Next Story