Quantcast

സംഘപരിവാറിനോട് യോജിക്കാനാവില്ല; പൃഥിരാജ് പ്രകടിപ്പിച്ചത് നാടിന്റെ വികാരമെന്ന് മുഖ്യമന്ത്രി

ഇത്തരം വിഷയങ്ങളില്‍ പൃഥ്വിരാജിനെപ്പോലെ എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-05-29 15:12:35.0

Published:

29 May 2021 3:01 PM GMT

സംഘപരിവാറിനോട് യോജിക്കാനാവില്ല; പൃഥിരാജ് പ്രകടിപ്പിച്ചത് നാടിന്റെ വികാരമെന്ന് മുഖ്യമന്ത്രി
X

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചതിന് സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ പൃഥ്വിരാജിനെ പിന്തുണച്ച് മുഖ്യമന്ത്രി. പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വഭാവികമായി ഉണ്ടാവുന്ന വികാരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാത്തിനോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത്. പൃഥ്വിരാജിനോടും അതേ നിലപാട് തന്നെയാണ് അവര്‍ സ്വീകരിച്ചത്. അതിനോട് സമൂഹത്തിന് യോജിപ്പില്ലെന്നും ഇത്തരം വിഷയങ്ങളില്‍ പൃഥ്വിരാജിനെപ്പോലെ എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. പൃഥ്വിരാജിന് പുറമെ സലീം കുമാര്‍, റിമ കല്ലിങ്കല്‍, സണ്ണി വെയിന്‍, ഗീതു മോഹന്‍ ദാസ് തുടങ്ങി സിനിമാ ലോകത്തെ നിരവധിപേര്‍ ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story