ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി
സൗരാഷ്ട്ര പ്രവിശ്യയിലെ അംറേലി ജില്ലയിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 15 പേരാണ് ഇവിടെ മാത്രം മരിച്ചത്.
ടൗട്ടെ ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. തിങ്കളാഴ്ച രാത്രിയോടെയാണ് അതിശക്തമായി വീശിയടിച്ച കാറ്റ് ഗുജറാത്ത് തീരം തൊട്ടത്. സൗരാഷ്ട്ര പ്രവിശ്യയിലെ അംറേലി ജില്ലയിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 15 പേരാണ് ഇവിടെ മാത്രം മരിച്ചത്.
ഭാവ്‌നഗര്‍, ഗിര്‍ സോംനാഥ് എന്നീ ജില്ലകളില്‍ എട്ടുപേര്‍ വീതം മരണപ്പെട്ടു. അഹമ്മദാബാദില്‍ അഞ്ചുപേരും ഖേദയില്‍ രണ്ടുപേരും ആനന്ദ്, വഡോദര, സൂററ്റ്, വല്‍സാദ്, രാജ്‌കോട്ട്, നവസാരി, പഞ്ചമഹല്‍ എന്നീ ജില്ലകളില്‍ ഓരോ ആളുകള്‍ വീതവുമാണ് മരിച്ചത്.
കനത്ത കാറ്റില്‍ മതില്‍ ഇടിഞ്ഞു വീണാണ് 24 പേര്‍ മരിച്ചത്. ആറുപേര്‍ മരം ദേഹത്ത് വീണും അഞ്ചുപേര്‍ വീട് തകര്‍ന്നുമാണ് മരിച്ചത്.
Next Story
Adjust Story Font
16