Quantcast

കേന്ദ്രത്തിന്റെ പുതിയ ഐ.ടി മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ഫെയ്‌സ്ബുക്ക്

കേന്ദ്രം അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കുകയാണ്. കമ്പനികളൊന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ല.

MediaOne Logo

Web Desk

  • Published:

    25 May 2021 9:05 AM GMT

കേന്ദ്രത്തിന്റെ പുതിയ ഐ.ടി മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ഫെയ്‌സ്ബുക്ക്
X

കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഐ.ടി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്ന് ഫെയ്‌സ്ബുക്ക്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കാതിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഫെബ്രുവരിന് 25ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. മെയ് 25നകം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.

കേന്ദ്രം അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കുകയാണ്. കമ്പനികളൊന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

TAGS :

Next Story