Quantcast

യാസ് ചുഴലിക്കാറ്റ്: മോദിയുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി; റിവ്യൂ മീറ്റിങ്ങിന് നില്‍ക്കാതെ മടങ്ങി

വെസ്റ്റ് മിഡ്‌നാപൂരിലെ കലൈകുണ്ഡ എയര്‍ബേസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു.

MediaOne Logo

Web Desk

  • Published:

    28 May 2021 10:53 AM GMT

യാസ് ചുഴലിക്കാറ്റ്: മോദിയുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി; റിവ്യൂ മീറ്റിങ്ങിന് നില്‍ക്കാതെ മടങ്ങി
X

യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. വെസ്റ്റ് മിഡ്‌നാപൂരിലെ കലൈകുണ്ഡ എയര്‍ബേസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു.

ചുഴലിക്കാറ്റില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പേപ്പര്‍ കൈമാറുക മാത്രമാണ് ചെയ്തത്. 15 മിനിറ്റിനകം തിരിച്ചുപോന്നു. റിവ്യൂ മീറ്റിങ്ങില്‍ പങ്കെടുക്കാതെയാണ് മടങ്ങിയത്-മമത പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയും മമത ബാനര്‍ജിയും തമ്മില്‍ ആദ്യമായാണ് നേരില്‍ കാണുന്നത്. ബംഗാള്‍ പിടിക്കാന്‍ മമതക്കെതിരെ ശക്തമായ പ്രചാരണങ്ങളാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് നടത്തിയത്. തൃണമൂല്‍ പക്ഷത്തെ നിരവധി എം.പിമാരെയും എം.എല്‍.എമാരെയും മന്ത്രിമാരെയും അടര്‍ത്തിയെടുത്ത് ബി.ജെ.പിയിലെത്തിച്ച മോദി-ഷാ സഖ്യത്തിനെതിരെ മമത ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു.

ഇതിന് മുമ്പ് ഇരുവരും അവസാനമായി കണ്ടത് ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്‍മവാര്‍ഷിക പരിപാടിയിലായിരുന്നു. അന്ന് മമത പ്രസംഗിക്കുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം മുദ്രാവാക്യം മുഴക്കിയതില്‍ ക്ഷുഭിതയായി അവര്‍ പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോയിരുന്നു.

TAGS :

Next Story