Quantcast

ലക്ഷദ്വീപ്: സംഘപരിവാര്‍ അജണ്ടക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷനേതാവിനും കത്ത് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 May 2021 9:27 AM GMT

ലക്ഷദ്വീപ്: സംഘപരിവാര്‍ അജണ്ടക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
X

ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷനേതാവിനും കത്ത് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.

ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള സാംസ്‌കാരിക അധിനിവേശമാണ്. അതിന്റെ ഉപകരണം മാത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍. ലക്ഷദ്വീപ് ജനതക്ക് വേണ്ടി ശബ്ദമുയുര്‍ത്തേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്- ഷാഫി പറഞ്ഞു.





ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും തൊഴില്‍, യാത്ര, ഭക്ഷണം, ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം തുടങ്ങിയ സര്‍വമേഖലയെയും തകര്‍ക്കുന്ന രീതിയിലാണ് സംഘപരിവാര്‍ അജണ്ടനടപ്പാക്കുന്നത്. ഇതിനെതിരെ ദ്വീപ്ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയില്‍ പ്രമേയം പാസാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

TAGS :

Next Story