Quantcast

'മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്‍റെ രണ്ട് കണ്ണുകള്‍';1992ലെ കൊച്ചിന്‍ ഹനീഫയുടെ അഭിമുഖം

മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ നായികാകഥാപാത്രങ്ങള്‍ കുറവാണെന്നും ആകെക്കൂടി ഉര്‍വ്വശിയെ കൊണ്ട് തൃപ്തിപ്പെടുകയാണെന്നും കൊച്ചിന്‍ ഹനീഫ പറഞ്ഞു

MediaOne Logo

  • Published:

    2 Feb 2021 2:21 PM GMT

മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്‍റെ രണ്ട് കണ്ണുകള്‍;1992ലെ കൊച്ചിന്‍ ഹനീഫയുടെ അഭിമുഖം
X

മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്‍റെ രണ്ട് കണ്ണുകളാണെന്ന് നടന്‍ കൊച്ചിന്‍ ഹനീഫ. 29 വര്‍ഷം മുമ്പ് നടത്തിയ അഭിമുഖത്തിലാണ് മലയാളത്തിന്‍റെ താരരാജക്കാന്മാരെ കുറിച്ച് കൊച്ചിന്‍ ഹനീഫ വാചാലനാകുന്നത്. മലയാളത്തിന്‍റെ 1992 കാലഘട്ടത്തെ യുവതാരങ്ങളായ സിദ്ദീഖ്, ജഗദീഷ്, മുകേഷ്, സൈനുദ്ദീന്‍, ജയറാം എന്നിവര്‍ അപാര കഴിവുകളുള്ളവരാണെന്നും ഇനിയും ഇത്തരത്തിലുള്ള താരങ്ങള്‍ മലയാളത്തില്‍ പിറവിയെടുക്കുമെന്നും കൊച്ചിന്‍ ഹനീഫ പറഞ്ഞു. മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ നായികാകഥാപാത്രങ്ങള്‍ കുറവാണെന്നും ആകെക്കൂടി ഉര്‍വ്വശിയെ കൊണ്ട് തൃപ്തിപ്പെടുകയാണെന്നും കൊച്ചിന്‍ ഹനീഫ പറഞ്ഞു.

ये भी पà¥�ें- 'കോമഡി ചെയ്യാന്‍ താല്‍പര്യമില്ല, സീരിയസ് വേഷം ഇഷ്ടം' ; 1992ല്‍ കല്‍പ്പനയുമായി നടത്തിയ അഭിമുഖം

വീഡിയോ കാസറ്റുകളുടെ വരവ് തിയറ്ററുകളെ ബാധിക്കുമെന്നും സിനിമയുടെ ഒരു ശതമാനം നഷ്ടമാകുമെന്നും കൊച്ചിന്‍ ഹനീഫ പഴയ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു.

ये भी पà¥�ें- 'മിമിക്രി അത്ര എളുപ്പമല്ല, ബുദ്ധിമുട്ടാണ്'; കലാഭവൻ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം പുറത്ത്!

അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് ഖത്തറില്‍ വെച്ച് 1992ല്‍ അഭിമുഖം സംഘടിപ്പിച്ചത്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കൊച്ചിന്‍ ഹനീഫയുടെ അഭിമുഖം പുറത്തുവിട്ടത്.

TAGS :

Next Story