Quantcast

2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എസ്. ഹരീഷിന്‍റെ ‘മീശ’ മികച്ച നോവൽ

ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് 'ഈശ്വരൻ മാത്രം സാക്ഷി' എന്ന പുസ്തകത്തിലൂടെ സത്യൻ അന്തിക്കാട് അർഹനായി

MediaOne Logo

  • Published:

    15 Feb 2021 12:06 PM GMT

2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എസ്. ഹരീഷിന്‍റെ ‘മീശ’ മികച്ച നോവൽ
X

2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്‍റെ ‘മീശ ’ നോവൽ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹമായി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. പി. വത്സലയും എൻവിപി ഉണിത്തിരിയും വിശിഷ്ടാംഗത്വത്തിന് അര്‍ഹരായി. 50,000 രൂപയും സ്വർണ്ണപതക്കവും ഫലകവുമാണ് സമ്മാനം. ദലിത് ബന്ധു എൻ.കെ.ജോസ്, പാലക്കീഴ് നാരായണൻ, പി.അപ്പുക്കുട്ടൻ, റോസ് മേരി, യു.കലാനാഥൻ, സി.പി.അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് 'ഈശ്വരൻ മാത്രം സാക്ഷി' എന്ന പുസ്തകത്തിലൂടെ സത്യൻ അന്തിക്കാട് അർഹനായി.

മറ്റു പുരസ്കാരങ്ങള്‍:

കവിത

പി രാമൻ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്,

എം ആർ രേണുകുമാർ (കൊതിയൻ)

ചെറുകഥ

വിനോയ്​ തോമസ്​ (രാമച്ചി),

നാടകം

സജിത മഠത്തിൽ (അരങ്ങിലെ മത്സ്യഗന്ധികൾ),

ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി),

സാഹിത്യ വിമർശനം

ഡോ. കെ.എം. അനിൽ (പാന്ഥരും വഴിയമ്പലങ്ങളും)

വൈജ്ഞാനിക സാഹിത്യം

ജി. മധുസൂദനൻ (നഷ്​ടമാകുന്ന നമ്മുടെ സ്വപ്​നഭൂമി),

ഡോ. ആർ.വി.ജി. മേനോൻ (ശാസ്​ത്ര സാ​ങ്കേതിക വിദ്യകളുടെ ചരിത്രം),

ജീവചരിത്രം/ആത്മകഥ

എം.ജി.എസ്​. നാരായണൻ (ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്​ചകൾ)

യാത്രാവിവരണം

അരുൺ എഴുത്തച്ഛൻ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)

വിവർത്തനം

കെ. അരവിന്ദാക്ഷൻ (ഗോതമബുദ്ധ​ന്‍റെ പരിനിർവാണം)

എൻഡോവ്മെന്‍റ് പുരസ്കാരങ്ങള്‍:

പ്രൊഫ.പി.മാധവൻ (ഐ.സി.ചാക്കോ അവാർഡ്)

ഡി.അനിൽകുമാർ (കനകശ്രീ അവാർഡ്)

ബോബി ജോസ് കട്ടിക്കാട് (സി.ബി.കുമാർ അവാർഡ്)

അമൽ (ഗീതാ ഹിരണ്യൻ അവാർഡ്)

സന്ദീപാനന്ദ ഗിരി (കെ.ആർ.നമ്പൂതിരി അവാർഡ്)

സി.എസ്.മീനാക്ഷി (ജി.എൻ.പിളള അവാർഡ്)

ഇ.എം.സുരജ (തുഞ്ചൻസ്മാരക പ്രബന്ധ മത്സരം)

TAGS :

Next Story