ഗള്‍ഫ് പ്രതിസന്ധി; ട്രംപ് ഖത്തർ അമീറുമായി ടെലിഫോണ്‍ ഫോൺ സംഭാഷണം നടത്തി
ഗള്‍ഫ് പ്രതിസന്ധി; ട്രംപ് ഖത്തർ അമീറുമായി ടെലിഫോണ്‍ ഫോൺ സംഭാഷണം നടത്തി
പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ട്രംപ് അമീറുമായി സംഭാഷണം നടത്തിയത്
ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ടെലിഫോണ്‍ ഫോൺ സംഭാഷണം നടത്തി. പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ട്രംപ് അമീറുമായി സംഭാഷണം നടത്തിയത്.
ഗള്‍ഫ് പ്രതിസന്ധി മൂന്നു മാസം പിന്നിട്ടിരിക്കെയാണ് കുവൈത്തിന് പിന്നാലെ അമേരിക്കയും മധ്യസ്ഥ ശ്രമങ്ങളുമായെത്തുന്നത് . മധ്യസ്ഥം വഹിക്കാൻ തയാറാണെന്ന് ട്രംപ് ഖത്തര്‍ അമീറിനെ അറിയിച്ചതായി വിദേകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അറിയിച്ചു. കുവൈത്ത് അമീറുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ അമേരിക്കൻ പ്രസിഡന്റ് അമീറിനെ അറിയിച്ചു. ജി സി സി യുടെ സ്ഥിരതയും സംവിധാനവും ഉറപ്പ് വരു ത്തിക്കൊണ്ടുള്ള ചർച്ചകൾ നടക്കുകയാണ് വേണ്ടതെന്ന നിലപാടാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ട്രംപിനു മുമ്പാകെ വ്യക്തമാക്കിയത് . അംഗ രാജ്യങ്ങൾ പരസ്പരം കൂടിയിരുന്ന് ചർച്ച നടത്താൻ തയാറാവുകയാണ് വേണ്ടത്. തങ്ങൾ ഏത് വിധത്തിലുളള ചർച്ചക്കും ഒരുക്കമാണ്. എന്നാൽ രാജ്യത്തിന്റെ പരമാധികാരം അടിയറ വയ്ക്കില്ലെന്നും അമീർ അമേരിക്കൻ പ്രസിഡന്റിനെ അറിയിച്ചു. ഖത്തർ അമീറുമായി നടത്തിയ സംഭാഷണം ഏറെ പ്രതീക്ഷ നിറഞ്ഞതായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് അറിയിച്ചതായി വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ് ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുമായി അമേരിക്കക്ക് ഏറെ അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധം ഉപയോഗപ്പെടുത്തി എത്രയും വേഗം പ്രതിസന്ധി പരിഹരി ക്കാനുള്ള ശ്രമം നടത്തുമെന്ന് ട്രംപ് അറിയിച്ചു. ഗൾഫ് രാജ്യങ്ങൾ ഉടന്‍ തന്നെ ഒരു മേശക്ക് ചുറ്റുമിരുന്ന് പ്രതിസന്ധി പരിഹരിക്കാൻ സന്നദ്ധരാവ ണമെന്നും ട്രംപ് അഭ്യർഥിച്ചു.
Adjust Story Font
16