സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ഫീസ് നിര്‍ണയ സമിതി
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ഫീസ് നിര്‍ണയ സമിതി
സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ഫീസ് നിര്‍ണയ സമിതി.
വിദ്യാര്‍ഥികളില്‍ നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ഫീസ് നിര്‍ണയ കമ്മറ്റി സ്വാശ്രയ കോളജുകളോട് ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തെ ബാങ്ക് ഗാരന്‍റി മാത്രമേ ഈടാക്കാവൂ എന്നും കമ്മറ്റി നിര്‍ദേശിച്ചു. ഇത്തരം നടപടികളെ തലവരിയായി കണക്കാക്കി നടപടിയെടുക്കുമെന്നും ആര്‍ രാജേന്ദ്രബാബു കമ്മറ്റി മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാരിന്‍റെയും കോടതിയുടെയും നിര്‍ദേശത്തിന് വിരുദ്ധമായി ചില സ്വാശ്രയ മാനേജ്മെന്‍റ് കോളജുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ബ്ലാങ്ക് ചെക് ആവശ്യപ്പെട്ടതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷത്തെ ഫീസിന് തുല്യമായ തുക ബാങ്ക് ഗാരന്‍റി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഫീസ് നിര്‍ണയ കമ്മറ്റിയായ ആര്‍ രാജേന്ദ്രബാബു കമ്മറ്റി പുതിയ നിര്‍ദേശങ്ങള്‍ സ്വാശ്രയ കോളജുകള്‍ക്ക് നല്‍കിയത്.
വിദ്യാര്‍ഥികളില്‍ നിന്ന് ബ്ലാങ്ക് ചെക് വാങ്ങാന്‍ പാടില്ല. ഒരു വര്‍ഷത്തെ ബാങ്ക് ഗാരന്‍റി മാത്രമേ ആവശ്യപ്പെടാകൂ. ഇതില്‍ നിന്ന് വ്യത്യസ്തമായി നീങ്ങിയാല്‍ തലവരി വാങ്ങുന്നതായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഫീസ് നിര്‍ണയ കമ്മറ്റി നല്‍കിയിരിക്കുന്നത്. ഇന്നാണ് ഇത് സംബന്ധിച്ച ഉത്തരവ് ആര്‍ രാജേന്ദ്ര ബാബു കമ്മറ്റി പുറപ്പെടുവിച്ചത്. എല്ലാ സ്വാശ്രയ കോളജുകള്‍ക്കും ഉത്തരവ് ഇ മെയില്‍ ചെയ്യാന്‍ കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
Adjust Story Font
16