ഗൾഫ് പ്രതിസന്ധി പരിഹരിക്കാന്‍ ഉപാധികളില്ലാത്ത തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് ഖത്തർ
ഗൾഫ് പ്രതിസന്ധി പരിഹരിക്കാന്‍ ഉപാധികളില്ലാത്ത തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് ഖത്തർ
ജനീവയിൽ നടന്ന മനുഷ്യവകാശ സമ്മേളനത്തിൽ സംസാരിച്ച ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം ആവർത്തിച്ചത്
ഗൾഫ് പ്രതിസന്ധി പരിഹരിക്കാന്‍ ഉപാധികളില്ലാത്ത തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് ഖത്തർ വീണ്ടും വ്യക്തമാക്കി . ജനീവയിൽ നടന്ന മനുഷ്യവകാശ സമ്മേളനത്തിൽ സംസാരിച്ച ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം ആവർത്തിച്ചത്. മൂന്ന് മാസം പിന്നിട്ട പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക ഫോർമുലകളൊന്നും ഉരുത്തിരിയാത്ത സാഹചര്യത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം
ഖത്തറിന്റെ പരമാധികാരത്തിന് കോട്ടംതട്ടാത്ത ഏത് വിഷയത്തിലും ചർച്ചയാവാമെന്നും , ഉപാധികളുമായി ചർച്ചക്ക് വന്നാൽ അംഗീകരിക്കാൻ കഴിയില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആ്ൽഥാനി നടത്തിയ ടെലിഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് ഖത്തർ വാർത്താഏജൻസി നൽകിയ വാർത്ത പൂർണമായും ശരിയാണ്. എന്നാൽ സംസാരിച്ച് അര മണിക്കൂറിനകം തന്നെ സൗദി നിലപാട് മാറ്റിയതിന്റെ കാരണം അറിയില്ലെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി നടന്ന ചർച്ചക്ക് പിന്നാലെ അദ്ദേഹത്തിന്റെ കൂടി താൽപര്യ ത്തോടെയാണ് ഈ സംസാരം നടന്നത്. യമനിലെ സഖ്യ സേനയോടൊപ്പം തങ്ങൾ സഹകരിച്ചത് ജി.സി.സിയുടെ സുരക്ഷ പരിഗണിച്ചാണ്. തങ്ങളുടെ സൈന്യം സൗദി അതിർത്തിയിൽ നിലയുറപ്പിച്ചത് അതിന് വേണ്ടിയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു. കുവൈത്ത് മുൻകൈ എടുത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങമായി പൂർണാർഥത്തിൽ സഹകരിക്കുമെന്ന് അറിയിച്ച വിദേശകാര്യ മന്ത്രി ഉപരോധം കാരണമായി ഉണ്ടായ പ്രതിസന്ധി നിർണയിക്കാൻ കഴിയാത്തതാണെന്നും വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങളെ അവഗണിച്ച് ഖത്തറിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം വലിയ തോതിലാണ് രാജ്യത്തെ ബാധിച്ചത്. അയൽ രാജ്യങ്ങളുമായി പല വിധത്തിൽ ബന്ധപ്പെട്ടിരുന്ന സ്വദേശികൾക്കുണ്ടായ നഷ്ടം വിവരിക്കാൻ കഴിയാത്തതാണ്. 26,000ലധികം പരാതികളാണ് ഇത്തരത്തിൽ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപരോധത്തിന്റെ ദുരിതം അനുഭവിക്കുന്നത് ഖത്തറിലുള്ളവർ മാത്രമല്ല. ഉപരോധ രാജ്യങ്ങളിലെ ജനങ്ങളും തുല്യദുരിതം അനുഭവിക്കുന്നവരാണ്. രാജ്യം ഭീകരവാദത്തെ എന്നും എതിർത്ത് പോന്നിട്ടുണ്ട്. മറിച്ചുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അടിസഥാനമില്ലാത്തതാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Adjust Story Font
16