Quantcast

നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു

ഫെബ്രുവരി ഒമ്പതിന് ഹാജരാകാൻ ആൻ അഗസ്റ്റിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

MediaOne Logo

  • Published:

    29 Jan 2021 9:39 AM GMT

നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു
X

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു. ജോമോനാണ് ചേര്‍ത്തല കുടുംബകോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ഹരജി പരിഗണിച്ച കോടതി ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് കുടുംബ കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

നടന്‍ അഗസ്റ്റിന്‍റെ മകളാണ് ആന്‍ ആഗസ്റ്റിന്‍. രണ്ടു വര്‍ഷത്തെ പ്രണയത്തെ തുടര്‍ന്ന് 2014 ലായിരുന്നു ജോമോണിന്‍റെയും ആനിന്‍റെയും വിവാഹം. നിലവില്‍ ബാംഗ്ലൂരാണ് ആന്‍ ഉള്ളത്. കഴിഞ്ഞ 3 വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് ഇരുവരും. കഴിഞ്ഞ കുറച്ചുകാലമായിട്ടേയുള്ളൂ ആന്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായിട്ട്. അടുത്തിടെ ചില പൊതുവേദികളിലും ആന്‍ പങ്കെടുത്തിരുന്നു.

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. 2013 ല്‍ ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആനിനായിരുന്നു. വിവാഹത്തിന് ശേഷം രണ്ട് സിനിമയിലാണ് ആന്‍ അഭിനയിച്ചത്. ലാല്‍ ജോസിന്‍റെ നീനയിലും, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോ എന്ന ചിത്രത്തിലെ ഒരു കഥയായ വേള്‍ഡ് ഓഫ് ത്രിലോകിലും.

ചാപ്പാകുരിശ് ആണ് സ്വതന്ത്ര ഛായാഗ്രാഹകന്‍ എന്ന നിലയിലെ ജോമോന്‍റെ ആദ്യ ചിത്രം. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, ചാര്‍ലി, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, നീന, എന്ന് നിന്‍റെ മൊയ്തിന്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറയും ജോമോനാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലും പ്രശസ്തനായ ഛായാഗ്രാഹകനാണ് ജോമോന്‍.

TAGS :

Next Story