Quantcast

കാലിലെ അണുബാധയകറ്റാൻ വീട്ടിലെ മരുന്ന് മതിയാകും

നാം ധരിക്കുന്ന ചെരുപ്പുകളിലോ ഷൂസുകളിലോ ഈർപ്പം തങ്ങി നിൽക്കുമ്പോഴാണ് അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുന്നത്

MediaOne Logo

Web Desk

  • Updated:

    2022-02-26 15:42:24.0

Published:

26 Feb 2022 3:32 PM GMT

കാലിലെ അണുബാധയകറ്റാൻ വീട്ടിലെ മരുന്ന് മതിയാകും
X

കൈകാലുകൾ എപ്പോഴും ഭംഗിയായി സൂക്ഷിക്കുന്നത് നല്ല വൃത്തിയുള്ള ആളുകളുടെ ലക്ഷണമാമെന്നാണ് പണ്ടുള്ളവർ പറയാറ്. എന്നാൽ കാലിലെ നഖങ്ങളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിന് കാരണം നമ്മുടെ ജീവിത രീതി തന്നെയാണ്.

നാം ധരിക്കുന്ന ചെരുപ്പുകളിലോ ഷൂസുകളിലോ ഈർപ്പം തങ്ങി നിൽക്കുമ്പോഴാണ് പ്രധാനമായും അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുന്നത്. നിരന്തരം ഇത്തരത്തിലുള്ള ചെരിപ്പുകൾ ധരിക്കുന്നവരുടെ നഖത്തിന്റെ നിറം ഇരുണ്ടതായി മാറുന്നു. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് നഖത്തിൽ പല രോഗങ്ങളും ഉണ്ടാവാനുള്ള സാധ്യത കൂടുന്നു.

ഫംഗസ് ബാധയുടെ ലക്ഷണങ്ങൽ


. നഖങ്ങളിൽ വെളുത്ത അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള വരകൾ കാണപ്പെടുന്നു.

. നഖങ്ങൾക്കടിയിൽ ശൽക്കങ്ങൾ

. നകത്തിന്റെ വെള്ള നിറം മാറി ഇരുണ്ട കളറാകുന്നു.

. നഖത്തിന്റെ അരികുകൾ പൊളിഞ്ഞു പോകുന്നു.

. നഖത്തിന് കട്ടികൂടി വരുന്നു

.നഖം ചർമത്തിൽ നിന്നും വിട്ട് ഉയർന്നു നിൽക്കുന്നു.

.നഖത്തിൽ നിന്നും പഴപ്പും മണവും വരുന്നു.

.ചിലർക്ക് വേദനയനുഭവപ്പെടുന്നു

പ്രധാനമായും മഴക്കാലത്തായിരിക്കും ഫംഗസ് ബാധ കൂടുതലായും കാണപ്പെടുന്നത്. കാലവസ്ഥക്കനുസരിച്ച വസ്ത്രങ്ങൾ ധരിക്കുന്നത് പോലെ നാം ധരിക്കുന്ന ചെരുപ്പുകളുടെ കാര്യത്തിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇതിനായി വീട്ടിലുള്ള ചില മരുന്നുകൾ തന്നെ മതിയാവും.

വെളിച്ചെണ്ണ


വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡായ കാപ്രിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഫംഗസിനെ നശിപ്പിക്കാൻ സഹായിക്കുന്നു. ഒരു കോട്ടൺ തുണിയോ പഞ്ഞിയോ എടുത്ത് എണ്ണയിൽ മുക്കിയ ശേഷം നഖത്തിൽ തടവുക. രാത്രിയൽ തടവി രാവിലെ വരെ വെയ്ക്കുന്നതാണ് നല്ലത്. രണ്ടാഴ്ച തുടർച്ചയായി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മറ്റിടങ്ങളിലാവാതിരിക്കാൻ കിടക്കുമ്പോൾ കാലുകൾ പൊതിഞ്ഞു വെയ്ക്കുന്നത് നല്ലതായിരിക്കും.

ഓറഞ്ച് നീര്


അണുബാധയുള്ള ഭാഗങ്ങളിൽ ഓറഞ്ച് നീര് പുരട്ടുന്നത് നല്ലതാണ്. ഓറഞ്ച് നീരിൽ തുല്യഅളവിൽ ടി ട്രീ ഓയിൽ ചേർത്ത് കാൽ വിരലുകൾക്കിടയിലും നഖത്തിന്റെ അടിയിലും ഉറ്റിച്ചു കൊടുക്കുക. തുടർന്ന് 30 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. എല്ലാ ദിവസവും മൂന്ന് നേരം ഇത് ഉപയോഗിച്ചാൽ നഖങ്ങളിലെ അണുബാധക്ക് ശമനമുണ്ടാകും.

തൈര്


അണുക്കളുടെ വളർച്ചക്കും വ്യാപനത്തിനും തടസ്സം സൃഷ്ടിക്കുന്ന ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണ് പ്രോബയോട്ടിക്‌സ്. പ്രോബയോട്ടിക്‌സ ബാധിച്ചിടങ്ങളിൽ തൈര് നന്നായി തടവുന്നത് നല്ലതാണ്. തൈര് നല്ലത് പോലെ തേച്ച് പിടിപ്പിച്ച് ഉണങ്ങിയ ശേഷം നല്ലത് പോലെ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

മൗത്ത് വാഷ്


മൗത്ത് വാഷിൽ ആൽക്കഹോളിന്റെ ചെറിയ കണ്ടെന്റുകൾ അടങ്ങിയിട്ടുണ്ട്. അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും അകറ്റി നിർത്താൻ നല്ല ആന്റിസെപ്റ്റിക് ആയി പ്രവർത്തിക്കുന്നു. ഒരു ചെറിയ ബക്കറ്റിൽ, മൂന്നോ നാലോ കപ്പ് തണുത്ത വെള്ളവും കാൽ കപ്പ് മൗത്ത് വാഷും എടുക്കുക. ഈ വെള്ളത്തിൽ ദിവസവും 30 മിനിറ്റ് കാലുകൾ മുക്കി വയ്ക്കുന്നത് നല്ലതാണ്.

കർപ്പൂരം, മെന്തോൾ, യൂക്കാലിപ്റ്റസ് ഓയിൽ


കർപ്പൂരം, മെന്തോൾ, യൂക്കാലിപ്റ്റസ് ഓയിൽ എന്നിവയുടെ എണ്ണ നഖങ്ങളിലെ അണുബാധ ഇല്ലാതാക്കാൻ സഹായിക്കുന്നു. കർപ്പൂരവും യൂക്കാലിപ്റ്റസ് ഓയിലും അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. മെന്തോൾ അണുബാധ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. ഒരു കോട്ടൺ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് ദിവസത്തിൽ ഒരിക്കലെങ്കിലും അണുബാധയുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് നല്ലതാണ്.

TAGS :

Next Story