ഹിമ ദാസിന് ക്രിക്കറ്റില്‍ ഇഷ്ടതാരം സച്ചിന്‍, ഫുട്ബോളിലോ ?
രാജ്യത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ചരിത്രനേട്ടം സ്വന്തമാക്കിയ ഹിമ ദാസ്. ലക്ഷ്യം 2020 ലെ ഒളിമ്പിക്സാണെന്നും വ്യക്തമാക്കുന്നു ഹിമ
രാജ്യത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ചരിത്രനേട്ടം സ്വന്തമാക്കിയ ഹിമ ദാസ്. ലക്ഷ്യം 2020 ലെ ഒളിമ്പിക്സാണെന്നും വ്യക്തമാക്കുന്നു ഈ അസം സ്വദേശി.
അവസാനത്തെ നൂറുമീറ്ററില്‍ നടത്തിയ കുതിപ്പ് തന്റെ സ്റ്റൈലാണെന്ന് പറയുന്നു അണ്ടര്‍ 20 ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ഹിമ ദാസ്.
നേട്ടത്തിന് പിന്നില്‍ കുടുംബം നല്‍കുന്ന വലിയ പിന്തുണയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരുപാട് പേര്‍ വിളിച്ച് പിന്തുണ അറിയിച്ചു. അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പിന്തുണയും വളരെ വലുതാണ്.
അത്‍ലറ്റിക് ക്യാമ്പിലേക്ക് എത്തിച്ചതിന് ശേഷമാണ് തന്റെ ജീവിതം മാറിയത്. ലക്ഷ്യം 2020 ലെ ഒളിമ്പിക്സാണെന്നും പതിനെട്ടുകാരിയായ ഹിമ പറഞ്ഞു. ട്രാക്കിന് അപ്പുറത്തെ ഇഷ്ടതാരങ്ങളെ കുറിച്ചും താരം മനസു തുറന്നു. ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പ്രചോദനം. ഫുട്ബോളില്‍ മെസിയാണ് പ്രിയപ്പെട്ടവനെന്നും വ്യക്തമാക്കുന്നു ഫുട്ബോള്‍ താരം കൂടിയായ ഹിമ ദാസ്.
രാജ്യത്തിന്റെ എല്ലായിടങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ഹിമക്ക് ലഭിക്കുന്നത്. ഫിന്‍ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ പ്രതിനിധികളും താംബെരെയിലെത്തി ഹിമക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു.
Adjust Story Font
16