ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
ഏതുദിവസത്തേക്കുള്ള ടിക്കറ്റ് വേണമെങ്കിലും ബുക്ക് ചെയ്യാനാവും. അടുത്ത വര്‍ഷം സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ദോഹയില്‍ ലോക അത്‍ലറ്റിക് മീറ്റ് നടക്കുന്നത്.
ദോഹയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ചാമ്പ്യന്‍ഷിപ്പിനായുള്ള പ്രത്യേക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
കായിക ലോകത്തിന്റെ കണ്ണും കാതും ഖത്തറിലേക്ക് തിരിയാന്‍ ഇനി ബാക്കിയുള്ളത് മാസങ്ങള്‍ മാത്രമാണ്. അടുത്ത വര്‍ഷം സെപ്തംബറിലാണ് ലോക അത്‍ലറ്റിക് മീറ്റിന് ദോഹയിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം വേദിയാകുന്നത്. പുതിയ വേഗങ്ങളും ഉയരങ്ങളും താണ്ടാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍ അതിനുള്ള അരങ്ങൊരുക്കാന്‍ എല്ലാ അര്‍ത്ഥത്തിലും ഒരുങ്ങിയിരിക്കുകയാണ് ഖത്തറും.
ചാമ്പ്യന്‍ഷിപ്പ് കാണാനുള്ള ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. iaafworldathleticschamps.com/doha2019/ എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ടിക്കറ്റ് ബുക്ക് ചെയ്യാനായി ക്ലിക്ക് ചെയ്യുമ്പോള്‍ ആദ്യം ഓണ്‍ലൈന്‍ ക്യൂവിലേക്കാണു പോകുക.
ये à¤à¥€ पà¥�ें- ദോഹ അത്‍ലറ്റിക് മീറ്റ്; വ്യാജ പ്രചരണങ്ങള്‍ വേണ്ടന്ന് അത്‍ലറ്റിക് ഫെഡറേഷന്‍
പിന്നീട്, ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വെബ്‌സൈറ്റിലേക്കു പ്രവേശിക്കാം. ഇ മെയില്‍ ഐഡി ഉപയോഗിച്ച് അക്കൗണ്ട് തുറന്നതിനു ശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഏതുദിവസത്തേക്കുള്ള ടിക്കറ്റ് വേണമെങ്കിലും ബുക്ക് ചെയ്യാനാവും.
അടുത്ത വര്‍ഷം സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ദോഹയില്‍ ലോക അത്‍ലറ്റിക് മീറ്റ് നടക്കുന്നത്. ഗള്‍ഫിലെ ചൂടുള്ള കാലാവസ്ഥ പരിഗണിച്ച് നിരവധി മാറ്റങ്ങളോടെയാകും ദോഹയില്‍ മീറ്റ് നടക്കുക. നിലവില്‍ തുടര്‍ന്ന് വരുന്ന സമയക്രമങ്ങളില്‍ നിന്നും മാറി രണ്ട് സെഷനിലായിട്ടാകും മീറ്റ് നടക്കുക.
Adjust Story Font
16