Quantcast

പത്തു മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റുകൾ; ടാറ്റയുടെ മെഗാ 'പഞ്ച്'

ടാറ്റ പഞ്ചിന് ഇതുവരെ ഏറ്റവും വലിയ വിൽപ്പന ലഭിച്ച മാസമാണ് ഇക്കഴിഞ്ഞ ജൂലൈ.

MediaOne Logo

Web Desk

  • Published:

    13 Aug 2022 9:53 AM GMT

പത്തു മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റുകൾ; ടാറ്റയുടെ മെഗാ പഞ്ച്
X

നെക്‌സോണിന് താഴെ ഒരു എസ്.യു.വി മോഡലിലാതിരുന്ന ടാറ്റയുടെ മൈക്രോ എസ്.യു.വി രംഗത്തേക്കുള്ള മാസ്റ്റർ സ്‌ട്രോക്കായിരുന്നു ടാറ്റ പഞ്ച്. പുറത്തിറങ്ങിയത് മുതൽ വിപണിയിൽ വൻ വർവേൽപ്പാണ് പഞ്ചിന് ലഭിച്ചത്. ഇപ്പോൾ പുതിയ ഒരു നാഴികക്കല്ല് കൂടി കടന്നിരിക്കുകയാണ് പഞ്ച്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങി പത്ത് മാസം കൊണ്ട് ഒരു ലക്ഷം പഞ്ചുകൾ നിരത്തിലിറക്കിയിരിക്കുകയാണ് ടാറ്റ. ടാറ്റ പഞ്ചിന് ഇതുവരെ ഏറ്റവും വലിയ വിൽപ്പന ലഭിച്ച മാസമാണ് ഇക്കഴിഞ്ഞ ജൂലൈ. 11,007 യൂണിറ്റുകളാണ് കഴിഞ്ഞമാസം മാത്രം നിരത്തിലിറങ്ങിയത്. അതേസമയം പ്രതിമാസം 10,000 യൂണിറ്റുകൾ പഞ്ച് വിൽക്കാൻ ടാറ്റക്ക് സാധിക്കുന്നുണ്ട്.

എതിരാളികളെയെല്ലാം അനേകം കാതം പിറകിലാക്കിയാണ് പഞ്ചിന്റെ കുതിപ്പ്. റെനോയുടെ കോംപാക്ട് എസ്.യു.വിയായ കൈഗറിന് 50,000 യൂണിറ്റ് ഉത്പാദനമെത്താൻ 18 മാസമെടുത്തു. നിസാൻ മാഗ്നൈറ്റിനും 15 മാസമെടുത്തു. ഇതോടെ വിഭാഗത്തിൽ ഏറ്റവും വളർച്ച രേഖപ്പെടുത്തിയ മോഡലായി പഞ്ച് മാറി.

സുരക്ഷയുടെ കാര്യത്തിൽ പഞ്ചിന് ഗ്ലോബൽ എൻകാപ്പ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങുണ്ട്. കൈഗറിനും മാഗ്നൈറ്റിനും 4 സ്റ്റാർ റേറ്റിങ് മാത്രമേയുള്ളൂ.

5.97 ലക്ഷം മുതൽ 9.45 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

അതേസമയം എഞ്ചിനിലേക്ക് വന്നാൽ പഞ്ച് അത്ര ഭീകരൊന്നുമല്ല. 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിന് 86 എച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. ഇത് താരതമ്യേന കുറവാണ്. ഏഴ് ഇഞ്ച് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക്ക് പ്രൊജക്ടർ ഹെഡ്‌ലാമ്പ്, റെയിൻ സെൻസിങ് വൈപ്പറുകൾ തുടങ്ങി ആ വിലക്ക് നൽകാവുന്ന ഫീച്ചറുകളെല്ലാം ചേർന്നാണ് പഞ്ച്. അത് തന്നെയാണ് പഞ്ചിന്റെ സെല്ലിങ് പോയിന്റും.

TAGS :

Next Story