പൾസറിനും അവഞ്ചറിനും പുറമേ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനും വില കൂട്ടി
ഇതര ബ്രാൻഡുകളിലും ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പൂണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബജാജ്
ഇന്ത്യയിൽ ബജാജ് പുറത്തിറക്കുന്ന മിക്ക ഇരുചക്ര വാഹനങ്ങൾക്കും വില കൂട്ടി. പൾസർ, അവഞ്ചർ എന്നിവക്ക് പുറമേ ഇലക്ട്രിക് സ്‌കൂട്ടറായ ബജാജ് ചേതകിനും വില കൂട്ടി. നിലവിൽ വാഹനത്തിന് 1.54 ലക്ഷം രൂപയാണ് പൂണെ എക്‌സ്‌ഷോ റൂം വില. മുമ്പ് 1.41 ലക്ഷമായിരുന്നു വില. ഇപ്പോൾ 12,749 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. വില കൂടിയെന്നല്ലാതെ വാഹനത്തിന്റെ മറ്റു കാര്യങ്ങളിൽ മാറ്റമൊന്നുമില്ല.
2019ൽ ലോഞ്ച് ചെയ്ത ചേതകിന്റെ 14,000 യൂണിറ്റുകൾ ഇതുവരെയായി വിറ്റുപോയിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ആവശ്യം വർധിച്ചതോടെ പൂണെ അകുർഡിയിൽ പ്ലാൻറ് സ്ഥാപിച്ച് നിർമാണം വർധിപ്പിക്കുകയാണ് കമ്പനി. വർഷത്തിൽ അഞ്ചു ലക്ഷം ഇലക്ട്രിക് വാഹനം പുറത്തിറാക്കാനാകുന്ന പ്ലാൻറ് കമ്പനി നടത്തുകയാണ്. കെ.ടി.എം, ഹസ്‌ക്‌വർന, ഗാസ് ഗാസ് എന്നീ ബ്രാൻഡുകളിലും ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പൂണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബജാജ്. പുതിയ പ്ലാൻറിനായി 750 കോടി രൂപ നിക്ഷേപിക്കുമെന്നാണ് ചേതക് ടെക്‌നോളജി ലിമിറ്റഡും പങ്കാളികളും വാഗ്ദാനം ചെയ്യുന്നത്. 11000 ആളുകൾ തൊഴിൽ നൽകുന്ന പ്ലാൻറ് അര മില്യൺ സ്‌ക്വയർ ഫീറ്റിലായിരിക്കുമെന്നും അവർ വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹന നിർമാണ കേന്ദ്രമായാണ് ഈ പ്ലാൻറ് പ്രവർത്തിക്കുക.
നാല് കളർ ഓപ്ഷനുകളിലാണ് ചേതക് ലഭ്യമാക്കുന്നത്. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചിരുന്നത്. 3 kWh IP-67 ലിഥിയം-അയൺ ബാറ്ററിയുള്ള 3.8 kWh ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. അഞ്ച് ആമ്പിയർ പവർ സോക്കറ്റിൽ നിന്ന് സ്‌കൂട്ടർ പൂർണ്ണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ മതി.
എൽഇഡി ഡിആർഎല്ലുകൾ, റെട്രോ ഭംഗി വർധിപ്പിക്കുന്ന ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി പോർട്ട്, അലോയ് വീലുകൾ, ഡിസ്‌ക് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളാണ് സ്‌കൂട്ടറിന്റെ പ്രത്യേകത. തത്സമയ ട്രാക്കിംഗ് ഫീച്ചറും നൽകിയിട്ടുണ്ട്. ഇത് സ്‌കൂട്ടറിനെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിലൂടെ ബന്ധിപ്പിച്ച് ട്രാക്കുചെയ്യാനും കഴിയും. ബജാജിന്റെ പുനെയിലെ പ്ലാന്റിലാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടർ നിർമിക്കുന്നത്.
Bajaj increased price of Chetak electric scooter
Adjust Story Font
16