Quantcast

കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം പോകാം; സി.എൻ.ജി ബൈക്ക് ജൂണിൽ പുറത്തിറക്കുമെന്ന് ബജാജ്

പ്രവർത്തന ചെലവ് 50-65 ശതമാനം വരെ കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    23 March 2024 12:03 PM GMT

bajaj bruzer
X

സി.എൻ.ജിയിൽ പ്രവർത്തിക്കുന്ന ബൈക്ക് പുറത്തിറക്കാൻ ബജാജ്. വാഹനം ജൂണിൽ അവതരിപ്പിക്കുമെന്ന് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ് പറഞ്ഞു. ലോകത്തിലെ തന്നെ ആദ്യ സി.എൻ.ജി ബൈക്കായിരിക്കും ഇത്.

പ്രവർത്തന ചെലവിലെ കുറവായിരിക്കും വാഹനത്തിന്റെ പ്രധാന പ്രത്യേകത. അതേസമയം, പെട്രോൾ ബൈക്കിനെ അപേക്ഷിച്ച് വില അൽപ്പം കൂടാൻ സാധ്യതയുണ്ട്.

ബജാജിന്റെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പദ്ധതിയാണ് സി.എൻ.ജി മോട്ടോർ സൈക്കിൾ. നിലവിൽ സി.എൻ.ജിയിൽ ​പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ ബജാജ് പുറത്തിറക്കുന്നുണ്ട്. പ്രതിമാസം 70,000ത്തോളം മുച്ചക്ര വാഹനം ബജാജ് വിൽക്കുന്നുണ്ട്.

ഈ സാ​ങ്കേതിക വിദ്യ ബൈക്കിലേക്ക് കൂടി കൊണ്ടുവരികയാണ് കമ്പനി. പ്രവർത്തന ചെലവ് 50-65 ശതമാനം വരെ കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ കാർബൺ​ ഡൈ ഓക്സൈഡിന്റെ പുറംതള്ളൽ 50 ശതമാനവും കുറയും. ബജാജ് ബ്രൂസർ എന്നായിരിക്കും വാഹനത്തിന്റെ പേരെന്നും റിപ്പോർട്ടുണ്ട്.

വാഹനത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 110-125 സി.സി വാഹനമാകും പുറത്തിറക്കുക എന്നായിരിക്കും വിവരം.

പെട്രോൾ ടാങ്കിന് പുറമെ സി.എൻ.ജിക്കായി പ്രത്യേക സിലിണ്ടറാകും. സി.എൻ.ജി വാഹനങ്ങൾക്കായി പുതിയ സബ് ബ്രാൻഡ് ആരംഭിക്കാനും ബജാജ് ലക്ഷ്യമിടുന്നുണ്ട്.

Summary : Bajaj is going to launch world's first CNG bike

TAGS :

Next Story