Quantcast

ഡോമിനോറിന്റെ എൻജിൻ, സ്പോർട്ടി ലുക്ക്; കരുത്ത് കൂട്ടി പൾസർ

373cc സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പൾസർ NS400Z-ന്റെ കരുത്ത്

MediaOne Logo

Web Desk

  • Published:

    3 May 2024 2:16 PM GMT

Bajaj Pulsar NS400Z
X

ജനപ്രിയ ബൈക്കായ പൾസറിന്റെ കരുത്തേറിയ മോഡൽ പുറത്തിറക്കി ബജാജ്. പൾസർ NS400Z എന്ന മോഡൽ 1.85 ലക്ഷം രൂപ (എക്സ് ഷോറൂം) മുതൽ വിപണിയിൽ ലഭ്യമാകും.

പുതിയ സ്​പോർട്ടി രൂപമാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. തണ്ടർബോൾട്ട് ശൈലിയിലുള്ള എൽ.ഇ.ഡി ഡി.ആർ.എല്ലുകളും എൽ.ഇ.ഡി പ്രൊജക്ടർ ലൈറ്റും ഉൾക്കൊള്ളുന്ന ശ്രദ്ധേയമായ ഹെഡ്‌ലാമ്പാണ് പ്രധാന ആകർഷണം. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും NS400Zൽ ഉണ്ട്.

സ്‌മാർട്ട്‌ഫോണുകൾ ബന്ധിപ്പിച്ച് ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോളുകൾ, മിസ്‌ഡ് കോളുകൾ, എസ്.എം.എസ് അലേർട്ടുകൾ തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയും. റോഡ്, റെയിൻ, സ്‌പോർട്ട്, ഓഫ് റോഡ് എന്നിങ്ങനെ നാല് റൈഡിങ് മോഡുകളും വാഹനത്തിലുണ്ട്. ട്രാക്ഷൻ കൺട്രോളും ഡ്യുവൽ-ചാനൽ എ.ബി.എസും ഇതിൽ ഇടംപിടിച്ചിരിക്കുന്നു.

ഡോമിനോർ 400-ന് കരുത്ത് പകരുന്ന 373cc സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പൾസർ NS400Z-ലും ഉപയോഗിക്കുന്നത്. ഇത് 8800 ആർപിഎമ്മിൽ 39.4 ബിഎച്ച്പിയും 6,500 ആർപിഎമ്മിൽ 35 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്സാണ് മറ്റൊരു സവിശേഷത. ഇതോടൊപ്പം സ്ലിപ്പർ ക്ലച്ചുമുണ്ട്.

43 എം.എം അപ്‌സൈഡ് ഡൗൺ ഫോർക്കും ക്രമീകരിക്കാവുന്ന പ്രീലോഡോടുകൂടിയ ഗ്യാസ് ചാർജ്ഡ് മോണോ ഷോക്കും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. മുൻവശത്ത് 320 എം.എം ഡിസ്‌കും പിന്നിൽ 230 എംഎം ഡിസ്‌ക്കുമാണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്.

TAGS :

Next Story