Quantcast

ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയറും മോട്ടോര്‍ സൈക്കിളും പ്രഖ്യാപിച്ചു; പിന്നിലാക്കിയത് വമ്പന്‍മാരെ

ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍, പ്രീമിയം കാര്‍ ഓഫ് ദി ഇയര്‍ എന്നിവയും പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-12-21 11:43:11.0

Published:

21 Dec 2023 11:12 AM GMT

ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയറും മോട്ടോര്‍ സൈക്കിളും പ്രഖ്യാപിച്ചു; പിന്നിലാക്കിയത് വമ്പന്‍മാരെ
X

'ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ - 2024' (ICOTY) ആയി ഹ്യുണ്ടായ് എകസ്റ്ററിനെ തെരഞ്ഞെടുത്തു. റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ 450 ആണ് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ - 2024 (IMOTY).

വമ്പന്‍ എതിരാളികളെ പിന്നിലാക്കിയാണ് എക്‌സ്റ്റര്‍ ഒന്നാമതെത്തിയത്. മാരുതി ജിംനിയാണ് റണ്ണറപ്പ്. ഹോണ്ടയുടെ എലവേറ്റ്, ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്നിവ സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനം പങ്കിട്ടു.

എക്‌സ്റ്ററിനെ കൂടാതെ ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ഹ്യുണ്ടയിക്ക് ലഭിച്ചു. ഐഓണിക് 5 ആണ് ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാമതെത്തിയത്. ബി.എം.ഡബ്‌ള്യു 7 സീരീസാണ് പ്രീമിയം കാര്‍ ഓഫ് ദി ഇയര്‍.

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമണ് റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കുന്നത്. ഹിമാലയന് പിന്നിലായി ട്രയംഫ് സ്‌ക്രാംബ്‌ളര്‍ 400x റണ്ണറപ്പും കെ.ടി.എം 390 ഡ്യൂക് സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡ് ജേതാവ്.

ഇന്ത്യയിലെ പ്രധാന ഓട്ടോമൊബൈല്‍ ജേണലിസ്റ്റുകള്‍ അടങ്ങിയ ജൂറിയണ് വാഹനങ്ങളെ തെരഞ്ഞെടുക്കുന്നത്. വാഹനത്തിന്റെ വില, ഇന്ധനക്ഷമത, ഭംഗി, സുഖസൗകര്യം, സുരക്ഷ, പ്രകടനം, പ്രായോഗികത, സാങ്കേതിക നവീകരണം, വാഹന വിലക്കുള്ള മൂല്യം, ഇന്ത്യന്‍ ഡ്രൈവിങ് സാഹചര്യത്തോടുള്ള ചേര്‍ച്ച എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്‌.

TAGS :

Next Story