Quantcast

ഡ്യൂക്കാട്ടിയിൽ നിന്നും ഇതാ മറ്റൊരു ഐറ്റം; 'ഡയവൽ വിഫോർ'

മൂന്ന് പവർ മോഡുകളും നാല് റൈഡിംഗ് മോഡുകളും ഉൾപ്പെടെ നിരവധി ഇലക്ട്രോണിക്സ് ഫീച്ചറുകളും പുതിയ മോഡലിൽ ഡ്യുക്കാട്ടി ഒരുക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-10-29 14:45:43.0

Published:

29 Oct 2022 2:43 PM GMT

ഡ്യൂക്കാട്ടിയിൽ നിന്നും ഇതാ മറ്റൊരു ഐറ്റം; ഡയവൽ വിഫോർ
X

സൂപ്പർ ബൈക്ക് പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് ഡ്യൂക്കാട്ടി. ഇപ്പോഴിതാ ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കൾ പുതിയ മോഡൽ ഡയാവൽ വിഫോർ അവതരിപ്പിച്ചു. ബൈക്ക് പ്രേമികൾ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന മോഡലു കൂടിയാണിത്. ഡയാവൽ ടെസ്റ്റാസ്‌ട്രെറ്റ ഡിവിടി 1262 എൽ-ട്വിൻ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ബൈക്ക് എഞ്ചിൻ ഡിസ്പ്ലേസ്മെന്റ് കുറവാണ്. എന്നിരുന്നാലും പവർ കണക്കുകളിൽ പുതിയ വിഫോർ വേരിയന്റ് തന്നെയാണ് മികച്ചത്.

ബൈക്കിന് 60,000 കിലോമീറ്റർ ഇടവിട്ട് വാൽവ് ക്ലിയറൻസ് പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് നിർമാതാക്കൾ പറയുന്നു. ഉപഭോക്താക്കൾക്ക് സർവീസ് ഇന്റർവെല്ലിനെ കുറിച്ച് കൂടുതൽ ആശങ്കകൾ വേണ്ടെന്ന് സാരം. 2023 ജനുവരിയോടെ പുതിയ വേരിയന്റിനായുള്ള ഡെലിവറി ബ്രാൻഡ് ആരംഭിക്കും.

ഡ്യുക്കാട്ടി ഡയാവലിന്റെ എൽ-ട്വിൻ യൂണിറ്റിൽ ലഭ്യമാവുന്ന 157 ബിഎച്ച്പി കരുത്തിനെ അപേക്ഷിച്ച് പുതിയ V4 കോൺഫിഗറേഷൻ എഞ്ചിൻ പരമാവധി 168 ബി.എച്ച്.പി പവർ വരെ പുറത്തെടുക്കാൻ ശേഷിയുള്ളതാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. പുതിയ എഞ്ചിൻ 16 ശതമാനത്തിലധികം ഇന്ധന ഉപഭോഗമുണ്ടെന്നതാണ് മറ്റൊരു കാര്യം. അത് നികത്താൻ വലിയ 5.3 ഗാലൻ ഫ്യുവൽ ടാങ്കാണ് ഇറ്റാലായിൻ ബ്രാൻഡ് നൽകിയിരിക്കുന്നത്. അതായത് ഏകദേശം 21 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണ് മോഡലിനുള്ളതെന്ന് സാരം. ബൈക്കിന് മൊത്തം 236 കിലോഗ്രാം ഭാരമുള്ളതായാണ് കണക്കാക്കുന്നത്. എങ്കിലും വി-ട്വിൻ ഡയാവൽ 1260 S വേരിയന്റിനെ അപേക്ഷിച്ച്, 10 കിലോഗ്രാം ഭാരം കുറവാണ്.

മൂന്ന് പവർ മോഡുകളും നാല് റൈഡിംഗ് മോഡുകളും ഉൾപ്പെടെ നിരവധി ഇലക്ട്രോണിക്സ് ഫീച്ചറുകളും പുതിയ മോഡലിൽ ഡ്യുക്കാട്ടി ഒരുക്കിയിട്ടുണ്ട്. സ്പോർട്, ടൂറിംഗ്, അർബൻ, ന്യൂ വെറ്റ്, ലോ ഗ്രിപ്പ് പ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.

TAGS :

Next Story