Quantcast

ഡീലർമാർക്ക് ആശ്വാസം;നഷ്ടപരിഹാരം നൽകാനൊരുങ്ങി ഫോർഡ്

ഇന്ത്യയിൽ 391 ഔട്ട്ലെറ്റുകളും 170 ഡീലർമാരുമാണ് ഫോർഡിനുള്ളത്

MediaOne Logo

Web Desk

  • Published:

    23 Sep 2021 11:40 AM GMT

ഡീലർമാർക്ക് ആശ്വാസം;നഷ്ടപരിഹാരം നൽകാനൊരുങ്ങി ഫോർഡ്
X

രാജ്യത്തെ ഡീലർമാർക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി ഫോർഡ്. ഇന്ത്യയിൽ നിന്ന് പിന്മാറിയ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിലെ ഡീലർമാരുമായി കൂടിക്കാഴ്ച നടത്തി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ഫോർഡിന് കത്ത് നൽകിയിരുന്നു.

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഫോർഡിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. ഫോർഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹോത്രയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ രാജ്യത്തെ 10 പ്രധാന ഡീലർമാർ പങ്കെടുത്തു. ഡീലർമാർക്കായി ലാഭകരമാകുന്ന ഒരു ബിസിനസ് പദ്ധതി കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും അത് പുറത്തുള്ള മറ്റാരെക്കാൾ തങ്ങളുടെ ഡീലർമാർ അറിയണമെന്നുണ്ടെന്നും കമ്പനി വക്താവ് പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ 391 ഔട്ട്ലെറ്റുകളും 170 ഡീലർമാരുമാണ് ഫോർഡിനുള്ളത്. കമ്പനി അവതരിപ്പിച്ച പദ്ധതിയിൽ 170 ഡീലർമാരും ഒപ്പുവെച്ചതായും റിപ്പോർട്ടുകളുണ്ട്.

ഡീലർമാർക്ക് നഷ്ടപരിഹാരവും 10-15 വർഷത്തേക്ക് വാഹനങ്ങൾ സർവ്വീസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ കമ്പനി ഒരുക്കുമെന്നാണ് സൂചന. കൂടാതെ നിലവിലെ ഉപഭോക്താക്കൾക്കായി തുടർന്നുള്ള സേവനം ഉറപ്പുവരുത്താനും കമ്പനി തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story