'സ്മാർട്ട്‌ഫോൺ ഓൺ വീൽസ്'; വിഡ വി വൺ അവതരിപ്പിച്ച് ഹീറോ മോട്ടോർകോർപ്പ്: വിശദാംശങ്ങൾ
പുതിയ സാങ്കേതികവിദ്യയോടെ പുറത്തിറങ്ങിയ സ്‌കൂട്ടറിനെ സ്മാർട്ട്ഫോണിനോടാണ് എംഡി പവൻ മുഞ്ജാൽ വിശേഷിപ്പിച്ചത്
മുംബൈ: ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്പ് പുതിയ ഇ-സ്‌കൂട്ടർ അവതരിപ്പിച്ചു. വിഡ വി വൺ എന്ന പേരിൽ പുറത്തിറക്കിയ സ്‌കൂട്ടറിൽ അത്യാധുനിക സൗകര്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
പുതിയ സാങ്കേതികവിദ്യയോടെ പുറത്തിറങ്ങിയ സ്‌കൂട്ടറിനെ സ്മാർട്ട്ഫോണിനോടാണ് എംഡി പവൻ മുഞ്ജാൽ വിശേഷിപ്പിച്ചത്. 'സ്മാർട്ട്‌ഫോൺ ഓൺ വീൽസ്' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശേഷണം. നാവിഗേഷൻ, ചാർജിങ് സ്ലോട്ട്, സ്മാർട്ട്ഫോൺ കണക്ടിവിറ്റി തുടങ്ങി സ്മാർട്ട്ഫോണിലുള്ള ഒട്ടുമിക്ക സംവിധാനങ്ങളും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്.
രണ്ടു വകഭേദങ്ങളിലാണ് സ്‌കൂട്ടർ അവതരിപ്പിച്ചത്. സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ വി വൺ പ്ലസ്, വി വൺ പ്രോ എന്നീ പേരുകളിലാണ് രണ്ടു മോഡലുകൾ പുറത്തിറക്കിയത്. എടുത്തുമാറ്റാൻ കഴിയുന്ന ഇരട്ട ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 143 കിലോമീറ്ററാണ് പ്ലസിന്റെ റേഞ്ച്. 165 കിലോമീറ്റർ വേഗതയിൽ വരെ വി വൺ പ്രോയ്ക്ക് സഞ്ചരിക്കാൻ കഴിയും.
3.4 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ വേഗത വി വൺ പ്ലസ് മോഡലിന് കൈവരിക്കാൻ സാധിക്കും. ഈ വേഗതയിൽ എത്താൻ പ്രോ മോഡലിന് കേവലം 3.2 സെക്കൻഡ് മതി. വൺ പ്ലസിന് 1.45 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പ്രോ മോഡലിന് 1.59 ലക്ഷം നൽകേണ്ടി വരും.
Adjust Story Font
16