Quantcast

'തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക'- വാഹനങ്ങളിലെ തീപിടിത്തം എങ്ങനെ ഒഴിവാക്കാം?

കേരള പൊലീസ് ചില നിർദേശങ്ങൾ നൽകുന്നു. എന്തൊക്കെയാണെന്ന് നോക്കാം

MediaOne Logo

Web Desk

  • Updated:

    2023-02-03 14:47:54.0

Published:

3 Feb 2023 2:33 PM GMT

vehicle fire, kerala police
X

ഓടുന്ന വാഹനങ്ങളിൽ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്. ഇന്നലെ കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം മൂന്നുപേർ മരിച്ച വാർത്ത ഏറെ ഖേദകരമായിരുന്നു. തുടർന്ന് ഇന്നും തിരുവനന്തപരം വെഞ്ഞാറമൂടും ഓടുന്ന വാഹനത്തിന് തീപിടിച്ചു. പുക ഉയർന്നത് നാട്ടുകാർ ശ്രദ്ധയിൽപെടുത്തുകയും ഡ്രൈവർ വാഹനംനിർത്തി ഇറങ്ങി ഓടുകയും ചെയ്തതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്? കേരള പൊലീസ് ചില നിർദേശങ്ങൾ നൽകുന്നു. എന്തൊക്കെയാണെന്ന് നോക്കാം.

. വാഹനത്തിന് കൃത്യമായ മെയിന്റനൻസ് ഉറപ്പ് വരുത്തുക.

. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്.

. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.

. വാഹനത്തിൽനിന്ന് പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ് സെന്ററുമായി ബന്ധപ്പെടണം.

. ഫ്യൂസ് കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.

. വാഹനത്തിലെ ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള ജോലികൾ സ്വയംചെയ്യാതിരിക്കുന്നതാണ് ഉചിതം.

. അനാവശ്യ മോഡിഫിക്കേഷനുകൾ നിർബന്ധമായും ഒഴിവാക്കുക.

. തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക.

. വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക. സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകർക്കുക.

. ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കൂർത്ത അഗ്രങ്ങൾ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം

. ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീ പിടിത്തതിനിടെയുണ്ടാകുന്ന വിഷവായു ജീവൻ അപകടത്തിലാക്കാം.

. ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതൽ ഓക്‌സിജൻ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും

കണ്ണൂരിൽ കാറിന് തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ കാറിനുളളിൽ പെട്രോൾ കുപ്പികളുണ്ടായിരുന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കാറിൻറെ മുൻഭാഗത്ത് നിന്ന് ഉയർന്ന തീ നിമിഷനേരം കൊണ്ടാണ് വാഹനത്തെ പൂർണമായും വിഴുങ്ങിയത്. എന്നാൽ എഞ്ചിനിലേക്കോ പെട്രോൾ ടാങ്കിലേക്കോ തീ പടർന്നതുമില്ല. അതുകൊണ്ട് തന്നെ തീ വേഗത്തിൽ ആളിപ്പടരാൻ കാരണമായ എന്തോ വസ്തു കാറിനുളളിലുണ്ടായിരുന്നുവെന്ന സംശയം ഇന്നലെ തന്നെ വിദഗ്ധർ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് പൊലീസ് ഫോറൻസിക് വിദഗ്ദരും മോട്ടോർ വാഹന വകുപ്പും ചേർന്ന് കത്തിയ കാർ പരിശോധനക്ക് വിധേയമാക്കിയത്.

ഡ്രൈവറുടെ സീറ്റിന് സമീപത്തു നിന്നായി രണ്ട് പ്ലാസ്റ്റിക് കുപ്പികളുടെ അവശിഷ്ടങ്ങൾ പരിശോധനയിൽ കണ്ടെത്തി. ഈ കുപ്പികളിൽ പെട്രോളിൻറെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാറിൻറെ പിൻഭാഗത്ത് സ്ഥാപിച്ച ക്യാമറയിലേക്ക് ബന്ധിപ്പിച്ച വയറിലുണ്ടായ ഷോർട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് മോട്ടോർവാഹന വകുപ്പിൻറെ നിഗമനം.

TAGS :

Next Story