Quantcast

ഹ്യുണ്ടായി എലാൻട്രയും നിരത്തൊഴിഞ്ഞു

മൂന്നാം തലമുറ എലാൻട്ര ഹ്യുണ്ടായി ലോക മാർക്കറ്റിൽ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. അത് ഇന്ത്യയിൽ ഉടൻ തന്നെ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

MediaOne Logo

Web Desk

  • Published:

    1 March 2022 10:14 AM GMT

ഹ്യുണ്ടായി എലാൻട്രയും നിരത്തൊഴിഞ്ഞു
X

ഇന്ത്യൻ വാഹനമേഖലയിൽ സെഡാനുകൾ അത്രനല്ല കാലത്തിലൂടെയല്ല കടന്നുപോകുന്നത്. അതിന്റെ സൂചനയെന്നോണം ഹ്യുണ്ടായിയുടെ പ്രീമിയം സെഡാനായ എലാൻട്രയും ഇന്ത്യൻ നിരത്തിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് എലാൻട്രയുടെ പേര് നീക്കം ചെയ്തു കഴിഞ്ഞു. ഹ്യുണ്ടായി ഷോറൂമുകളും എലാൻട്രയുടെ ബുക്കിങ് സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്.

അതേസമയം പുതിയ എലാൻട്രയെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണോ കമ്പനി ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത് എന്നതിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ഹ്യുണ്ടായി- ഇന്ത്യ നൽകിയിട്ടില്ല. പുതിയ മൂന്നാം തലമുറ എലാൻട്ര ഹ്യുണ്ടായി ലോക മാർക്കറ്റിൽ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. അത് ഇന്ത്യയിൽ ഉടൻ തന്നെ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

2019 ലാണ് നിലവിൽ പിൻവലിച്ചിരിക്കുന്ന എലാൻട്ര ഹ്യുണ്ടായി അവതരിപ്പിച്ചത്. 15.89 ലക്ഷത്തിനും 20.39 ലക്ഷത്തിനും ഇടയിലായിരുന്നു വാഹനത്തിന്റെ എക്‌സ് ഷോറൂം വില. 150 ബിഎച്ച്പി പവറും 192 എൻഎം ടോർക്കുമുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനായിരുന്നു എലാൻട്രയുടെ ഹൃദയം. 6 സ്പീഡ് മാനുവൽ/ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും നൽകിയിരുന്നു.

ആഗോളമാർക്കറ്റിൽ അവതരിപ്പിച്ച മൂന്നാം തലമുറ എലാൻട്രക്ക് 1.6 ലിറ്റർ ടർബോ ചാർജഡ് പെട്രോൾ, 1.6 ലിറ്റർ പെട്രോൾ ഹൈബ്രിഡ്, 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 2.0 ലിറ്റർ ടർബോ ചാർജഡ് എഞ്ചിൻ എന്നീ ഓപ്ഷനുകൾ ലഭ്യമാണ്. പക്ഷേ ഇത് ഇന്ത്യയിലേക്ക് വരുമോ എന്നതിൽ ഉറപ്പില്ല.

TAGS :

Next Story