Quantcast

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

നവരാത്രി-ദസറ ഉത്സവകാലത്ത് ഇന്ത്യയിലെ വാഹന വിൽപ്പനയിൽ മെർസിഡീസ് ബെൻസ് അടക്കമുള്ള ആഡംബര കാർ ഭീമൻമാരും മികച്ച നേട്ടമാണ് ഉണ്ടാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-10-13 16:57:23.0

Published:

13 Oct 2022 4:55 PM GMT

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍
X

രാജ്യത്ത് മറ്റു വാഹനങ്ങളോടപ്പം ആഡംബര വാഹനങ്ങൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതായി റിപ്പോർട്ടുകൾ. സ്‌പോർട്‌സ് കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിങ്ങനെ എല്ലാ വാഹനങ്ങൾക്കും ഡിമാന്റുണ്ട്. 2022-ലെ ആദ്യ ഒമ്പത് മാസത്തിൽ രജ്യത്ത് ഓരോ മണിക്കൂറിലും നാല് ആഡംബര വാഹനങ്ങൾ വിൽക്കുന്നുവെന്നാണ് പുതിയ കണക്കുകൾ.

കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ 25,000 ആഡംബര വാഹനങ്ങൾ വിറ്റഴിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 32% വർധനവാണിത്. ആഡംബര-സൂപ്പർ കാറുകളുടെ (2.5 കോടിയിലധികം വിലയുള്ള) വിൽപ്പന ഇതിലും വേഗത്തിൽ കുതിച്ചുയർന്നു. മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലായ EQS വിറ്റഴിച്ചു. അതേസമയം ലംബോര്‍ഗിനി 2023-ലേക്കുള്ള എസ്‌യുവി ഉറൂസിനായി ബുക്കിങ് തുടങ്ങി.

നവരാത്രി-ദസറ ഉത്സവകാലത്ത് ഇന്ത്യയിലെ വാഹന വിൽപ്പനയിൽ മെർസിഡീസ് ബെൻസ് അടക്കമുള്ള ആഡംബര കാർ ഭീമൻമാരും മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. 'ഈ വര്‍ഷം എക്കാലത്തെയും മികച്ച വില്‍പ്പന രേഖപ്പെടുത്താന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്ന് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) സന്തോഷ് അയ്യര്‍ പറഞ്ഞു.

കോവിഡിന് ശേഷം ഉപഭോക്തൃ സ്വഭാവത്തിൽ പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് ഓഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു, ഔഡിയുടെ എന്‍ട്രി സെഡാന്‍ A4 മുതല്‍ 2 കോടി രൂപയിലധികം വിലയുള്ള ടോപ്പ് എന്‍ഡ് ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ RS e-tron GT വരെയുള്ള മോഡലുകള്‍ വാങ്ങാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുവാക്കള്‍ വളെരയധികം താല്‍പര്യം കാണിക്കുന്നതായി ധില്ലണ്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story