Quantcast

2023 ജനുവരിയിൽ കാർ വാങ്ങുന്നോ? ഇതാ പുതിയ മോഡലുകൾ...

സെഡാൻ, എസ്‌യുവി, ഇലക്ട്രിക് കാറുകൾ തുടങ്ങിയവയൊക്കെ ഇറങ്ങാനുണ്ട്

MediaOne Logo

Web Desk

  • Published:

    1 Jan 2023 4:18 PM GMT

2023 ജനുവരിയിൽ കാർ വാങ്ങുന്നോ? ഇതാ പുതിയ മോഡലുകൾ...
X

പുതുവർഷം പിറന്നതോടെ പുതിയ മോഡൽ കാറുകൾ ഇറക്കുകയാണ് ഇന്ത്യയിലെ നിർമാതാക്കൾ. 2023 ജനുവരിയിൽ നിരവധി വാഹനങ്ങളാണ് ഇറക്കുന്നത്. ക്ലാസി സെഡാൻ, എസ്‌യുവി, ഇലക്ട്രിക് കാറുകൾ തുടങ്ങിയവയൊക്കെ ഇറങ്ങാനുണ്ട്. അത്തരം ചില മോഡലുകളെ കുറിച്ചുള്ള വിവരങ്ങൾ വായിക്കാം...

മാരുതി സുസുകി ജിംനി

മാരുതി സുസുകി ജിംനി 5 ഡോർ മോഡൽ പലവട്ടം ഇന്ത്യയിൽ ടെസ്റ്റിംഗ് നടത്തിയതാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

5-ഡോർ പതിപ്പായതിനാൽ, വിദേശത്ത് വിൽക്കുന്ന പതിപ്പിനെ അപേക്ഷിച്ച് കാറിന് കൂടുതൽ വീൽബേസ് ഉണ്ടായിരിക്കും. എന്നിരുന്നാലും, ഇത് കുറച്ച് മാറ്റങ്ങൾ മാത്രമേ കൊണ്ടുവരൂ. ഈ പതിപ്പ് ഇന്ത്യയിലാണ് ആദ്യം ഇറക്കുന്നത്. പിന്നീട് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കും. മാരുതി സുസുക്കി ജിംനിക്ക് 1.5 ലിറ്റർ എഞ്ചിൻ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്. 6-സ്പീഡ് എ.ടി ഓപ്ഷനോടെ 5-സ്പീഡ് മാനുവൽ ഗിയർബോക്സാണ് ജിംനിക്കുണ്ടാകുക.

മഹീന്ദ്ര എക്‌സ്.യു.വി 400 ഇ.വി

ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിധ്യം വിപുലപ്പെടുത്താനായി മഹീന്ദ്ര കമ്പനി അടുത്തിടെ മഹീന്ദ്ര XUV400 പുറത്തിറക്കിയിരുന്നു. മോഡൽ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2023 ജനുവരിയിൽ മോഡലിന്റെ വില പ്രഖ്യാപിക്കുമെന്നാണ് വിവരം. 456 കിലോമീറ്റർ റേഞ്ച് നൽകുന്ന 39.4 kWh ബാറ്ററി പാക്കാണ് കാറിനുണ്ടാകുക. ടാറ്റ നെക്സോൺ EV, MG ZS EV തുടങ്ങിയ എതിരാളികൾക്ക് മോഡൽ വെല്ലുവിളി ഉയർത്തും.

മഹീന്ദ്ര ഥാർ 5 - ഡോർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന എസ്യുവികളിലൊന്നാണ് മഹീന്ദ്ര ഥാർ 5-ഡോർ. നേരത്തെ അനൗദ്യോഗികമായി ദൃശ്യങ്ങൾ പുറത്തുവന്ന മോഡൽ ജനുവരി 26ന് എസ്യുവി പുറത്തിറക്കുമെന്നാണ് അഭ്യൂഹങ്ങൾ. വലുപ്പം കൂടുമെങ്കിലും എസ്യുവി 3-ഡോർ പതിപ്പിന്റെ രൂപം നിലനിർത്തുമെന്നാണ് വാർത്തകൾ. 2.0 ലിറ്റർ mStallion എഞ്ചിൻ ഓപ്ഷനിൽ 2.2 ലിറ്റർ mHawk എഞ്ചിൻ ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ കൂടുതൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി എഞ്ചിനുകൾ ട്യൂൺ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

സിട്രോൺ C3 EV

ഫ്രഞ്ച് വാഹന നിർമ്മാതാവ് സിട്രോൺ സി3 ഇവിയിലൂടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. സിട്രോൺ C3 അടിസ്ഥാനമാക്കിയുള്ള ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്ക് ആയിരിക്കും പുതിയ മോഡൽ. ICE പതിപ്പിനേക്കാൾ കൂടുതൽ സവിശേഷതകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 50kWh ബാറ്ററി പാക്കും 136PS പവറും 260Nm ടോർക്കും ഉള്ള 350km റേഞ്ചുള്ള ഒരു ഇലക്ട്രിക് മോട്ടോറും മോഡലിനുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 300 കിലോമീറ്റർ റേഞ്ചുള്ള ചെറിയ ബാറ്ററി പായ്ക്ക് ആകാനും ഇടയുണ്ട്. ടാറ്റ ടിയാഗോ ഇവി, ടാറ്റ ടിഗോർ ഇവി, ടാറ്റ പഞ്ച് ഇവി എന്നിവയോട് മത്സരിക്കുന്നതായിരിക്കും ഈ മോഡൽ.

ബിഎംഡബ്ല്യു 7-സീരീസ്, ബിഎംഡബ്ല്യു ഐ7

Mercedes-Benz S-Class, Audi A8L തുടങ്ങിയ മോഡലുകളോട് മത്സരിക്കുന്ന 7-സീരീസ് സെഡാൻ അടക്കം അവതരിപ്പിക്കുകയാണ് ബിഎംഡബ്ല്യു. സ്പ്ലിറ്റ് ഹെഡ് ലാമ്പുകൾ മുതലുള്ള മാറ്റങ്ങളിലൂടെ ഏഴാം തലമുറ ബിഎംഡബ്ല്യു 7-സീരീസ് മുൻ തലമുറയെ അപേക്ഷിച്ച് സ്പോർട്ടി രൂപമാണ്. 7-സീരീസ് മോഡലിൽ 31.3 ഇഞ്ച്, 8K സിനിമാ സ്‌ക്രീൻ ഉൾപ്പെടെയുള്ളവയുണ്ട്.

മുൻനിര മോഡലായി ഇറക്കുന്ന 7 സീരീസ് സെഡാന് മൂന്ന് എഞ്ചിൻ ചോയ്സുകൾ ഉണ്ടാകുമെന്നാണ് വിവരം. ഒരു പെർഫോമൻസ് ഓറിയന്റഡ് 543 bhp, 4.4 L ട്വിൻ-ടർബോ V8 എഞ്ചിൻ (M760i), 299 bhp, 3.0 L ഇൻലൈൻ-സിക്‌സ് ഡീസൽ (730d) എന്നിവയാണവ.

7-സീരീസിന്റെ ഇലക്ട്രിക് പതിപ്പായ പുതിയ BMW i7 വാഹനവും വിൽപ്പനയ്ക്കെത്തും. 101.7kWh ബാറ്ററി BMW i7-ന് ഊർജം നൽകും. ഒറ്റ ചാർജിൽ 590-625 കിലോമീറ്റർ വരെ WLTP റേഞ്ച് നൽകും.

Manufacturers in India are launching new models of cars

TAGS :

Next Story