Quantcast

നിർമാണം നിർത്തി; ആൾട്ടോ 800 നിരത്തൊഴിയുന്നു

നികുതികള്‍ കൂടിയതും ഉത്പാദനച്ചെലവ് വര്‍ധിച്ചത് തിരിച്ചടിയായെന്ന് മാരുതി

MediaOne Logo

Web Desk

  • Updated:

    2023-04-01 11:20:40.0

Published:

1 April 2023 11:02 AM GMT

alto 800
X

മുംബൈ: മാരുതി സുസുക്കിയുടെ ബജറ്റ് കാറായ ആൾട്ടോ 800 നിരത്തിൽനിന്ന് അപ്രത്യക്ഷമാകുന്നു. ജനപ്രിയ ഹാച്ച്ബാക്കിന്റെ നിർമാണം മാരുതി നിർത്തിയതായി ഓട്ടോ ടുഡേ റിപ്പോർട്ടു ചെയ്തു. ശേഖരത്തിൽ അവശേഷിക്കുന്ന ആൾട്ടോ മാത്രമാണ് ഇനി വിൽപ്പനയ്ക്കുണ്ടാകുക.

പുതിയ സാമ്പത്തിക വർഷം രാജ്യം സ്റ്റേജ് 2 ബിഎസ് റഗുലേഷനിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് തീരുമാനം. പുതിയ നിർദേശങ്ങൾ അനുസരിച്ച് ചെറിയ ചെലവിൽ ആൾട്ടോ 800 നിർമിക്കുക സാമ്പത്തികമായി പ്രായോഗികമല്ലെന്ന് കമ്പനി പറയുന്നു.

2016 സാമ്പത്തിക വർഷത്തിൽ കാർ വിപണിയിലെ 15 ശതമാനവും കൈയടക്കിയത് എൻട്രി ലെവൽ ഹാച്ച്ബാക്ക് ആയിരുന്നു. നാലരലക്ഷം യൂണിറ്റ് കാറാണ് വിറ്റുപോയത്. 2023ൽ ഇത് ഏഴു ശതമാനത്തിൽ താഴെയായി. രണ്ടര ലക്ഷം ആൾട്ടോ വിറ്റുപോയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.




മാരുതി വെബ്‌സൈറ്റ് പ്രകാരം 3.54-5.13 (എക്‌സ് ഷോറൂം, ന്യൂഡൽഹി) ലക്ഷം രൂപയാണ് മാരുതി ആൾട്ടോയുടെ വില. ആൾട്ടോ 800 ഉത്പാദനം നിർത്തുന്നതോടെ ആൾട്ടോ കെ10 ആകും മാരുതിയുടെ ഏറ്റവും ചെലവു കുറഞ്ഞ എൻട്രി ലെവൽ കാർ. 3.99-5.99 ലക്ഷം രൂപയാണ് കെ10 ന്റെ വില.

48 പിഎസ് കരുത്തും 69 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 796 സിസി പെട്രോൾ എഞ്ചിനാണ് ആൾട്ടോയുടെ കരുത്ത്. സിഎൻജി ഒപ്ഷനും ലഭ്യമായിരുന്നു. 2000ത്തിലാണ് ആൾട്ടോ 800 ഇന്ത്യയിൽ മാരുതി അവതരിപ്പിച്ചത്. 2010 വരെ 1,800,000 യൂണിറ്റ് കാറുകൾ വിറ്റിട്ടുണ്ട്. 2010ൽ ആൾട്ടോ കെ10 എത്തി. ആ വർഷം മുതൽ ഇതുവരെ 1,700,000 ആൾട്ടോ ആണ് വിറ്റുപോയത്. 950,000 യൂണിറ്റ് കെ10 ഉം വിറ്റു. ആകെ 4,450,000 യൂണിറ്റ് ആൾട്ടോ ബ്രാൻഡ് കാറുകൾ മാരുതി നിരത്തിലിറക്കിയിട്ടുണ്ട്.

സാമഗ്രികളുടെ ചെലവ്, റോഡ് ടാക്‌സിലെ വർധനവ്, രജിസ്‌ട്രേഷൻ ടാക്‌സ്, ടാക്‌സേഷന്റെ മറ്റു നിർദേശങ്ങൾ, റെഗുലേറ്ററി മാറ്റങ്ങൾ എന്നിവയും ആൾട്ടോയുടെ ഉത്പാദനം നിർത്താൻ കമ്പനിയെ പ്രേരിപ്പിച്ചു.

Summary: The Alto 800, the entry-level vehicle produced by Maruti Suzuki India, has been ഡിസ്കോന്റിന്‌ഡ്‌




TAGS :

Next Story