Quantcast

ഈ തകരാർ പരിഹരിക്കാതെ വാഹനം ഓടിക്കരുത്; ഈ മോഡൽ തിരികെ വിളിച്ച് മാരുതി സുസുക്കി

എയർ ബാഗ് കൺട്രോൾ യൂണിറ്റിൽ (ACU) തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരികെ വിളിച്ചത്.

MediaOne Logo

Web Desk

  • Published:

    26 Aug 2022 5:22 AM GMT

ഈ തകരാർ പരിഹരിക്കാതെ വാഹനം ഓടിക്കരുത്; ഈ മോഡൽ തിരികെ വിളിച്ച് മാരുതി സുസുക്കി
X

പുറത്തിറക്കിയ ശേഷം സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹന നിർമാണ കമ്പനികൾ ആ മോഡലുകൾ തിരികെ വിളിച്ച് തകരാർ പരിഹരിക്കാറുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷയിലും സൗകര്യത്തിലും വാഹന നിർമാണ കമ്പനികൾ കാണിക്കുന്ന ശ്രദ്ധയുടെ അടയാളം കൂടിയാണ് ഈ പ്രവൃത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇപ്പോൾ അവരുടെ ഒരു മോഡൽ തിരികെ വിളിച്ചിരിക്കുകയാണ്. മാരുതി സുസുക്കി ഡിസയർ ടൂർ എസ് എന്ന മോഡലിന്റെ 166 യൂണിറ്റുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. 2022 ആഗസ്റ്റ് ആറിനും 16 നും ഇടയിൽ നിർമിച്ച വാഹനങ്ങളാണ് തിരികെ വിളിച്ചത്. എയർ ബാഗ് കൺട്രോൾ യൂണിറ്റിൽ (ACU) തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരികെ വിളിച്ചത്. തകരാർ സൗജന്യമായി പരിഹരിച്ച് തിരികെ നൽകും. എസിയുവിലെ തകരാർ ചിലപ്പോൾ അപകട സമയത്ത് എയർ ബാഗ് പുറത്ത് വരാത്ത സ്ഥിതിയുണ്ടാക്കാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് അടിയന്തിരമായി ഈ മോഡലുകൾ തിരികെ വിളിച്ചത്.

മാരുതിയുടെ ടെക്‌നീഷ്യൻമാർ വന്ന എസിയു യൂണിറ്റ് മാറ്റിവെക്കുന്നത് വരെ തകരാറുള്ള വാഹനം ഓടിക്കരുതെന്ന് പ്രസ്തുത തകരാറുള്ള വാഹന ഉടമകളോട് മാരുതി സുസുക്കി നിർദേശിച്ചിട്ടുണ്ട്.

തകരാറുള്ള ഡിസയർ ടൂർ എസ് ഉടമകളെ മാരുതി സുസുക്കി ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചേസിസ് നമ്പർ നൽകി ഉടമകൾക്ക് തങ്ങളുടെ വാഹത്തിന് ഇത്തരത്തിൽ പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കാനും പറ്റും. ടാക്‌സി ഉപയോഗത്തിന് മാത്രം പെർമിറ്റ് ലഭിക്കുന്ന ഡിസയറിന്റെ വകഭേദമാണ് ടൂർ എസ്.

TAGS :

Next Story