Quantcast

എംജിയുടെ പുതുവർഷ സമ്മാനമായി ഇലക്​ട്രിക്​ സ്​പോർട്​സ്​ കാർ; റേഞ്ച്​ 580 കിലോമീറ്റർ

പൂജ്യത്തിൽനിന്ന്​ 100 കിലോമീറ്റർ വേഗതയിലെത്താൻ 3.2 സെക്കൻഡ്​ മതി

MediaOne Logo

Web Desk

  • Published:

    24 Dec 2024 5:11 PM GMT

mg cyberster
X

എംജിയുടെ ഏറ്റവും പുതിയ സ്​പോർട്​സ്​ ഇലക്​ട്രിക്​ കാറായ സൈബർസ്​റ്റർ ഉടൻ ഇന്ത്യയിലേക്ക്​. ജനുവരിയിൽ നടക്കുന്ന ഭാരത്​ മൊബിലിറ്റി എക്​സ്​പോയിൽ വാഹനം ഔദ്യോഗികമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. എംജി സെലക്​ട്​ എന്ന പ്രീമിയം വാഹനങ്ങൾക്കായുള്ള ഷോൂറമിലൂടെയായിരിക്കും വാഹനത്തി​െൻറ വിൽപന.

77 കിലോവാട്ടി​െൻറ ബാറ്ററി പാക്കാണ്​ സൈബർസ്​റ്ററി​െൻറ ഹൃദയം. രണ്ട്​ ഓയിൽ കൂൾഡ്​ മോ​ട്ടോറുകളാണ്​ വാഹനത്തെ ചലിപ്പിക്കുക. ഇരു ആക്​സിലുകളിലുമായി ഘടിപ്പിച്ച ഈ മോട്ടാറുകൾ 503 എച്ച്​പി കരുത്തും 725 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. പൂജ്യത്തിൽനിന്ന്​ 100 കിലോമീറ്റർ വേഗതയിലെത്താൻ 3.2 സെക്കൻഡ്​ മതി. 580 കിലോമീറ്ററാണ്​ എംജി അവകാശപ്പെടുന്ന റേഞ്ച്​. ആദ്യഘട്ടത്തിൽ ഓൾവീൽ ഡ്രൈവ്​ വാഹനമാണ്​ കൊണ്ടുവരിക. ഭാവിയിൽ റിയർ വീൽ ഡ്രൈവ്​ വാഹനവും ഇന്ത്യയിലേക്ക്​ കൊണ്ടുവരാൻ സാധ്യതയുണ്ട്​.

രണ്ട്​ സീറ്റ്​ മാ​ത്രമുള്ള കൺവെർട്ടിബിൾ സ്​പോർട്​സ്​ കാറാണ്​ സൈബർസ്​റ്റർ. 1960കളിലെ എംജി ബി റോഡ്​സ്​റ്ററിൽനിന്ന്​ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ്​ വാഹനം അണിയിച്ചൊരുക്കിയിട്ടുള്ളത്​. മുകളിലേക്ക്​ ഉയർത്തുന്ന രീതിയിലുള്ള ഡോറുകൾ വാഹനത്തെ വ്യത്യസ്​തമാക്കുന്നു. ഇരട്ട റഡാൻ സെൻസർ അടക്കമുള്ള സുരക്ഷാ സംവിധാനവും വാഹനത്തിലുണ്ട്​. പൂർണമായും വിദേശത്ത്​ നിർമിച്ച്​ വാഹനം ഇറക്കുമതി ചെയ്യാനാണ്​ എംജി ലക്ഷ്യമിടുന്നത്​. 60 മുതൽ 70 ലക്ഷം വരെയാണ് പ്രതീക്ഷിത​ വില.

TAGS :

Next Story