Quantcast

ചൂടപ്പം പോലെ വിറ്റ് തീർന്ന് പുതിയ ഇലക്ട്രിക് ഹാർലി

ലൈവ്‌വയർ ബ്രാൻഡിന്റെ എൻട്രി ലെവൽ ബൈക്കാണ് എസ്2 ഡെൽ മാർ. ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിർത്തിവെച്ചതായും അറിയിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-05-12 15:16:54.0

Published:

12 May 2022 3:07 PM GMT

ചൂടപ്പം പോലെ വിറ്റ് തീർന്ന് പുതിയ ഇലക്ട്രിക് ഹാർലി
X

അവതരിപ്പിച്ച് മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്ന് അമേരിക്കൻ വാഹന നിർമാതാക്കളായ ഹാർലിയുടെ പുതിയ ഇലക്ട്രിക് ബൈക്ക്. ഹാർലി ഡേവിഡ്സണിന്റെ സബ് ബ്രാന്റായ ലൈവ് വയർ പുറത്തിറക്കിയ എസ് 2 ഡെൽ മാറിനാണ് വിപണിയിൽ ആവശ്യക്കാർ വർധിച്ചത്. ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിർത്തിവെച്ചതായും അറിയിച്ചിട്ടുണ്ട്. ലൈവ്‌വയർ ബ്രാൻഡിന്റെ എൻട്രി ലെവൽ ബൈക്കാണ് എസ്2 ഡെൽ മാർ.

S2 ഡെല്‍ മാറിന് 80bhp ഔട്ട്പുട്ട് ഉണ്ട്. ഏകദേശം 3.5 സെക്കൻഡിനുള്ളിൽ 0-96 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് അനുകൂലമായ പവർ-ടു-വെയ്റ്റ് അനുപാതത്തിലാണ് ബൈക്ക് വരുന്നത്. ഒറ്റ ചാർജിൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

ഒന്നിലധികം റൈഡ് മോഡുകളും വ്യക്തിഗത മോഡുകളും ഓവർ ദി എയർ (OTA) സോഫ്റ്റ്വെയർ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യും. ഉയർന്നതും വീതിയേറിയതുമായ ഹാൻഡിൽബാറുകളും ഇലക്ട്രിക് മോട്ടോറിന് വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന ഫുട്റെസ്റ്റുകളോടെയും, ബൈക്കിന് നിവർന്നുനിൽക്കുന്ന റൈഡിംഗ് സ്റ്റാൻസ് ഉണ്ട്.

പ്ലാറ്റ്ഫോം ഒരു മോഡുലാർ ആയതിനാൽ തന്നെ ബ്രാൻഡിന് ഭാവി മോഡലുകളിൽ വ്യത്യസ്ത വലിപ്പത്തിലും സവിശേഷതകളിലുമുള്ള ബാറ്ററികളും മോട്ടോറുകളും ഉപയോഗിക്കാൻ കഴിയും. 2019-ൽ ലൈവ്‌വയർ എന്ന പേരിലുള്ള ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചുകൊണ്ടാണ് ഹാർലി ഡേവിഡ്‌സൺ ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടുവെച്ചത്. ബൈക്കിന്റെ ഇന്ത്യൻ ലോഞ്ച് ഇതുവരെ ലൈവ് വയർ സ്ഥിരീകരിച്ചിട്ടില്ല. 2023-ലാണ് അരങ്ങേറ്റം നടക്കുക.

TAGS :

Next Story