Quantcast

എഡിവി ആരാധകർക്കൊരു സന്തോഷ വാർത്ത; ഹോണ്ട സിബി 500 എക്‌സിന്റെ വില ഒരു ലക്ഷത്തിലധികം രൂപ കുറച്ചു

അടുത്തിടെ ആഗോള മാർക്കറ്റിൽ സിബി 500 എക്‌സിന്റെ പുതിയ പതിപ്പ് ഹോണ്ട അവതരിപ്പിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    15 Feb 2022 1:32 PM GMT

എഡിവി ആരാധകർക്കൊരു സന്തോഷ വാർത്ത; ഹോണ്ട സിബി 500 എക്‌സിന്റെ വില ഒരു ലക്ഷത്തിലധികം രൂപ കുറച്ചു
X

ഹോണ്ടയുടെ എഡിവി മോഡലായ സിബി 500 എക്‌സ് ( CB500X ) വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഹോണ്ടയുടെ ഈ കരുത്തന് ഇപ്പോൾ വില കുറച്ചിരിക്കുകയാണ്. ഒന്നും രണ്ടുമല്ല ഒരു ലക്ഷത്തിലധികം രൂപയാണ് വാഹനത്തിന് കുറച്ചത്. കൃത്യമായി പറഞ്ഞാൽ 1.09 ലക്ഷം രൂപയാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ വാഹനത്തിന്റെ വില കുറഞ്ഞത്.

5.79 ലക്ഷമാണ് വാഹനത്തിന്റെ പുതുക്കിയ എക്‌സ് ഷോറൂം വില. 471.03 സിസി കരുത്തുള്ള ഈ വാഹനം ഫീച്ചറുകളാലും കരുത്തും കൊണ്ടും ആരാധകർക്ക് പ്രിയപ്പെട്ടാതാണെങ്കിലും എഴ് ലക്ഷത്തിനടുത്തുള്ള വില വാഹനത്തിന്റെ വിൽപ്പനയെ ബാധിച്ചിരുന്നു. ഇതാണ് ഇപ്പോൾ വിലകുറക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കുന്നത്. പ്രധാന എതിരാളിയായ കാവസാക്കി വേർസൈസിന്റെ വില 7.15 ലക്ഷത്തിന് മുകളിൽ നിൽക്കുന്നതിനാൽ 500 സിസിസി കരുത്തുള്ള അഡ്വവെഞ്ചർ ബൈക്ക് നോക്കുന്നവർ ഹോണ്ട സിബി 500 എക്‌സിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

അതേസമയം ആഗോള മാർക്കറ്റിൽ സിബി 500 എക്‌സിന്റെ പുതിയ പതിപ്പ് ഹോണ്ട അവതരിപ്പിച്ചിരുന്നു. ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ മോഡലിലെ വില കുറച്ചതെന്നും സൂചനകളുണ്ട്.

8500 ആർപിഎമ്മിൽ 35 കിലോവാട്ട് പവറും, 6500 ആർപിഎമ്മിൽ 43.2 ടോർക്കും ഉത്പാദിപ്പിക്കാനും കഴിവുള്ളതാണ് നിലവിലെ എഞ്ചിൻ.

Summary: Honda CB500X price Dropped by Rs 1 lakh


TAGS :

Next Story