Quantcast

വില 8.9 ലക്ഷം മുതൽ, ഒറ്റച്ചാർജിൽ 315 കിലോമീറ്റർ; വില കുറഞ്ഞ ഇവി അവതരിപ്പിച്ച് ടാറ്റ

ഒക്ടോബർ 10 മുതൽ വാഹനം ബുക്ക് ചെയ്യാം

MediaOne Logo

Web Desk

  • Published:

    28 Sep 2022 12:46 PM GMT

വില 8.9 ലക്ഷം മുതൽ, ഒറ്റച്ചാർജിൽ 315 കിലോമീറ്റർ; വില കുറഞ്ഞ ഇവി അവതരിപ്പിച്ച് ടാറ്റ
X

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനം ടിയാഗോ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. അടിസ്ഥാന മോഡലിന് 8.49 ലക്ഷം രൂപയാണ് വില. ഉയർന്ന വകഭേദത്തിന് 11.79 ലക്ഷം രൂപ. 19.2 kWH ,24 kWH എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. മികച്ച റേഞ്ച്, വിവിധ ചാർജിങ് ഓപ്ഷനുകൾ എന്നിവ വാഹനത്തിന്‍റെ പ്രത്യേകതയാണ്

24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 കെവിഎസി എന്നിങ്ങനെ രണ്ടു ചാർജിങ്ങ് ഓപ്ഷനുകളും വാഹനത്തിനുണ്ട്. 3.3 കെവിസി ചാര്‍ജിങ്ങ് ഓപ്ഷന്‍ മാത്രമേ 19.2kWH വാഹനത്തിന് ലഭിക്കൂ. ഏഴ് വ്യത്യസ്ത കോണ്‍ഫിഗറേഷനുകളില്‍ വാഹനം ലഭ്യമാണ് . 5.7 സെക്കന്‍റ് കൊണ്ട് പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ തിയാഗോ ഇവി ക്ക് കഴിയും.

24kW ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ടാറ്റയുടെ സിപ്രോൺ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. രണ്ട് ഡ്രൈവ് മോഡുകളാണ് വാഹനത്തിലുള്ളത്. ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങിലുടെ 57 മിനിറ്റുകൊണ്ട് 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും .

ബാറ്ററിക്കും മോട്ടോറിനും ടാറ്റ എട്ടു വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നല്‍കുന്നത്. 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം റെയിൻ സെൻസറിങ് വൈപ്പർ കണക്ടഡ് കാർ ടെക്നോളജി എന്നിവയും വാഹനത്തിലുണ്ട്

സാധാരണ ടിയാഗോയ്ക്ക് ഏതാണ്ട് സമാനമായ ഉൾവശമാണെങ്കിലും ടിയാഗോ ഇവിക്ക് അകത്തളത്തിൽ ടിഗോർ ഇ.വി പോലെയുള്ള നീല ആക്സന്റുകളും പെട്രോളിൽ പ്രവർത്തിക്കുന്ന പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കുന്ന ലെതറെറ്റ് സ്റ്റിയറിങ് വീലും സീറ്റുകളും നൽകിയിട്ടുണ്ട്.

ഡ്രൈവ് മോഡ് സെലക്ടറിനായി ഗിയർ ലിവറിന് പകരം റോട്ടറി ഡയൽ നൽകുകയും സ്പോർട്സ് മോഡ് ഫീച്ചർ ചെയ്യുകയും ചെയ്യുന്നു. ഒരു സ്പെയർ വീൽ ഇല്ലാത്ത ടിയാഗോ ഇവിക്ക് പകരമായി പഞ്ചർ റിപ്പയർ കിറ്റ് ലഭിക്കും.

സി കണക്ട് ആപ്പ്, ഹിൽ സ്റ്റാർട്ട് ആൻഡ് ഡിസന്റ് അസിസ്റ്റ്, ടിപിഎംഎസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂസ് കൺട്രോൾ, 45 കണക്റ്റഡ് കാർ ഫീച്ചറുകൾ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്.

ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് പേർക്ക് ആയിരിക്കും 8.49 ലക്ഷം രുപക്ക് വാഹനം ലഭിക്കുക. 2000 വാഹനങ്ങൾ നിലവിലെ ടാറ്റ ഇലക്ട്രിക് കാറുകള്‍ ഉപഭോക്താക്കൾക്കായി കമ്പനി മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബർ 10 മുതൽ വാഹനം ബുക്ക് ചെയ്ത് തുടങ്ങാം. 2023 ജനുവരി മുതൽ ലഭ്യമാകും. ടിയാഗോ ഇ.വിക്ക് നേരിട്ടുള്ള എതിരാളികളില്ലാത്തത് വില്‍പനയെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story