ഇലക്ട്രിക് കാർ വിപണിയിലേക്ക് സോണിയും ; ആദ്യം എത്തുന്നത് രണ്ട് മോഡലുകൾ
ഇവികൾക്കായി സോണി മൊബിലിറ്റി എന്ന പുതിയ കമ്പനിക്ക് രൂപം നൽകി
അനുദിനം വളരുന്ന ഇലക്ട്രോണിക് വാഹന വിപണിയിലേക്ക് കാലെടുത്തുവച്ച് ആഗോള ഇലക്ട്രോണിക് ഭീമൻ സോണി. ഇതിനായി സോണി മൊബിലിറ്റി എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചതയി സോണി ചെയർമാനും പ്രസിഡന്റുമായ കെനിചിറോ യോഷിഡ അറിയിച്ചു. അമേരിക്കയിൽ ചേർന്ന സിഇഎസ് ടെക്നോളജി കോൺഫറൻസിലായിരുന്നു പ്രഖ്യാപനം.
Innovation of mobility.
— Sony (@Sony) January 5, 2022
Sony's Vision-S #CES2022 pic.twitter.com/lLykDAUapB
ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള വരവിനെക്കുറിച്ച് 2020ൽ തന്നെ സോണി അറിയിച്ചിരുന്നു. കമ്പനി പ്രഖ്യാപനത്തിന് മുൻപുതന്നെ പ്രോട്ടോടൈപ് ഇലക്ട്രിക് കാർ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. വിഷൻ-എസ് കോൺസെപ്റ്റ് എന്ന പേരിൽ സെഡാൻ മോഡലായിരുന്നു കമ്പനി അവതരിപ്പിച്ചത്. ഇത്തവണ വിഷൻ-എസ് 02 എന്ന പേരിൽ എസ്‌യുവി ആണ് സോണി അവതരിപ്പിച്ചത്.
ഓട്ടോ-ഡ്രൈവിംഗിനായി 40 സെൻസറുകൾ, 360 ഡിഗ്രി ഓഡിയോ ഫീച്ചർ, 5ജി സപ്പോർട്ട് തുടങ്ങിയവ വാഹനത്തിൽ ഉണ്ടാകുമെന്ന് സോണി നേരത്തെ അറിയിച്ചിരുന്നു. വിഷൻ-എസിന് 536 എച്ച്പി ഡ്യുവൽ മോട്ടോർ ഓൾ വീൽ-ഡ്രൈവ് ആണ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇരു മോഡലുകളെക്കുറിച്ചുള്ള വിശാദാംശങ്ങൾ സോണി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആപ്പിൾ, ഷവോമി, ഫോക്സ്‌കോൺ എന്നിവയാണ് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മറ്റ് ടെക്ക് കമ്പനികൾ.
Adjust Story Font
16