Quantcast

മമ്മുട്ടിക്കും അംബാനിക്കും പുറമെ സുനിൽ ഷെട്ടിയും; ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി താരം

5.2 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണ്.

MediaOne Logo

Web Desk

  • Updated:

    2022-11-13 12:20:26.0

Published:

13 Nov 2022 12:15 PM GMT

മമ്മുട്ടിക്കും അംബാനിക്കും പുറമെ സുനിൽ ഷെട്ടിയും; ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി താരം
X

സെലിബ്രിറ്റികളുടെ സ്വന്തം വാഹനമാണ് ലാൻഡ് റോവർ ഡിഫൻഡർ. മമ്മൂട്ടി, അർജുൻ കപൂർ, സണ്ണിഡിയോൾ രവിതേജ പൃഥ്വിരാജ് എന്നിങ്ങനെ ഡിഫൻഡർ സ്വന്തമാക്കിയ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ,വ്യവസായി മുകേഷ് അംബാനി തുടങ്ങിയ പ്രമുഖരും ലാൻഡ് റോവർ ഡിഫൻഡറിന്റെ പ്രമുഖ സെലിബ്രിറ്റി ഉടമകളിൽ ഉൾപ്പെടുന്നു. ഇപ്പോഴിതാ ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും തന്റെ ഗാരേജിലേക്ക് ലാൻഡ് റോവർ ഡിഫൻഡർ 110 എത്തിച്ചിരിക്കുന്നു. 2.05 കോടി രൂപ വിലയുള്ള ഡിഫന്ററിന്റെ ഏറ്റവും ഉയർന്ന വകഭേദമാണിത്.


ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലാണ് ഡിഫൻഡർ. രണ്ടാം വരവിൽ എസ്.യു.വിയുടെ ഭാവങ്ങൾക്കും കരുത്തിനുമൊപ്പം പുതുതലമുറ ഫീച്ചറുകളും കൂടുതൽ ഓഫ്‌റോഡ് സംവിധാനങ്ങളുമായാണ് ഡിഫൻഡർ നിരത്തുകളിലെത്തിയത്. മൂന്ന് ഡോർ പതിപ്പായ ഡിഫൻഡർ 90, അഞ്ച് ഡോർ പതിപ്പായ ഡിഫൻഡർ 110 എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യൻ വിപണിയിലുള്ളത്. 80.72 ലക്ഷം രൂപ മുതലാണ് ഈ ആഡംബര എസ്.യു.വിയുടെ വില ആരംഭിക്കുന്നത്.

5.0 ലിറ്റർ വി8 എൻജിനാണ് ഡിഫൻഡർ 110-ന് കരുത്തേകുന്നത്. ഈ എൻജിൻ 518 ബി.എച്ച്.പി. പവറും 625 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓൾ വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഡിഫൻഡറിലുള്ളത്. 5.2 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണ്. 900 എം.എം. വാട്ടർ വാഡിങ്ങ് ഡെപ്ത്തും ഈ വാഹനത്തിന്റെ സവിഷേശതകളിലൊന്നാണ്.

മെഴ്‌സിഡസ് ബെൻസ് G350D ഓഫ് റോഡർ, ബെൻസ് GLS 350, ഹമ്മർ H2, ബിഎംഡബ്ല്യു X5, ജീപ്പ് റാംഗ്ലർ എന്നിങ്ങനെ എസ്‌യുവികൾ നിറഞ്ഞ ഒരു ഗാരേജാണ് സുനിൽ ഷെട്ടിയുടേത്.

TAGS :

Next Story