Quantcast

വരുന്നു, ടിയാഗോ ഇലക്ട്രിക്; അതിശയിക്കുന്ന വിലയ്ക്ക് സ്വന്തമാക്കാം!

ഒരൊറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും

MediaOne Logo

Web Desk

  • Published:

    10 Sep 2022 10:18 AM GMT

വരുന്നു, ടിയാഗോ ഇലക്ട്രിക്; അതിശയിക്കുന്ന വിലയ്ക്ക് സ്വന്തമാക്കാം!
X

ഒരു ഇലക്ടിക് കാർ സ്വന്തമാക്കുകയെന്നത് സാധാരണക്കാരനെ സംബന്ധിച്ച് എത്തിപ്പിടിക്കാവുന്ന ഒന്നല്ല. വില തന്നെ കാരണം. രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ ഇലക്ട്രിക് വാഹനത്തിനു തന്നെ പതിമൂന്നു ലക്ഷത്തോളം മുടക്കണം. ഇപ്പോഴിതാ, അതിന് പരിഹാരം കാണുകയാണ് മുൻനിര കാർനിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

വിപണിയിൽ പത്തു ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് ഹാച്ച്ബാക്ക് എത്തിക്കാനാണ് ടാറ്റയുടെ ശ്രമം. ടിയാഗോയുടെ ഇ.വി മോഡലാണ് ലോക ഇലക്ട്രോണിക് വാഹന ദിനമായ സെപ്തംബർ ഒമ്പതിന് ടാറ്റ പ്രഖ്യാപിച്ചത്. ലോഞ്ചിങ് തിയ്യതി അറിയിച്ചിട്ടില്ല. ടാറ്റയിൽനിന്നുള്ള ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമാകും ടിയാഗോ എന്നാണ് റിപ്പോർട്ടുകൾ.

2018 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ വാഹനം ആദ്യമായി അവതരിപ്പിച്ചത്. ഇതിന് ശേഷം നെക്‌സോൺ ഇവി പ്രൈം, നെക്‌സോൺ ഇവി മാക്‌സ്, ടിഗോർ ഇവി കാറുകൾ കമ്പനി പുറത്തിറക്കിയിരുന്നു.



ടിഗോർ, നെക്‌സോൺ ഇവികളിൽ ഉപയോഗിച്ച സിപ്‌ട്രോൺ സാങ്കേതിക വിദ്യ തന്നെയാണ് ടിയാഗോ ഇവിയിലും ടാറ്റ ഉപയോഗിക്കുന്നത്. നേരത്തെ ടിഗോറിൽ ഉപയോഗിച്ചിരുന്ന എക്‌സ്പ്രസ് ടി ടെക്‌നോളജിയിലേക്കാൾ മേന്മ കൂടിയതാണ് സിപ്‌ട്രോൺ.

ഏകദേശം പത്തു ലക്ഷം രൂപയാകും കാറിന്റെ വിലയെന്ന് ഫൈനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. ഒരൊറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. നിലവിൽ 12.49 ലക്ഷം രൂപ വിലയുള്ള ടാറ്റ ടിഗോർ ആണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രോണിക് വാഹനം. നെക്‌സോണ് 14.99 ലക്ഷവും എംജി ഇസഡ് എസ് ഇവിക്ക് 21.99 ലക്ഷവുമാണ് വില.

TAGS :

Next Story