Quantcast

ഇലക്ട്രിക് സ്‌കൂട്ടറുകൾ കത്തുന്നു; കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

കമ്പനി അവരുടെ നിർമാണ പ്രക്രിയകളിൽ അശ്രദ്ധ കാണിച്ചാൽ, കനത്ത പിഴ ചുമത്തുകയും തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടുകയും ചെയ്യുമെന്നും മന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-04-22 05:25:23.0

Published:

22 April 2022 4:59 AM GMT

ഇലക്ട്രിക് സ്‌കൂട്ടറുകൾ കത്തുന്നു; കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി
X

രാജ്യത്ത് പലയിടത്തായി ഇലക്ട്രിക് സ്‌കൂട്ടറുകൾ കത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സംഭവത്തിൽ സർക്കാർ ആവശ്യമായ ഉത്തരവുകളിറക്കുമെന്നും വിദഗ്ധ പാനലിനെ വിഷയത്തിൽ പഠനം നടത്താൻ നിയോഗിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. തുടർന്ന് വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കമ്പനി അവരുടെ നിർമാണ പ്രക്രിയകളിൽ അശ്രദ്ധ കാണിച്ചാൽ, കനത്ത പിഴ ചുമത്തുകയും തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


ഇപ്പോൾ തന്നെ ഇത്തരം വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കമ്പനികൾ നടപടി സ്വീകരിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒകിനാവ, ഒല ഇലക്ട്രിക്, പ്യുവർ ഇവി, ജിതേന്ദ്ര ഇവ എന്നീ കമ്പനികൾ നിർമിച്ച ഡസൻ കണക്കിന് വാഹനങ്ങളിൽ കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ കത്തിനശിച്ചിരുന്നു. അവയിൽ കമ്പനികൾ അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ചാർജ് ചെയ്യുന്നതിനിടെ സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ വീട്ടിൽ വെച്ച് 80 കാരൻ മരിച്ചിരുന്നു. ഇതിനെ തുടർന്ന് പ്യുവർ ഇവി ഇ ട്രാൻസ് പ്ലസ്, ഇ പ്ലൂടോ 7 ജി എന്നിവയിൽപ്പെടുന്ന 2000 വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ ഇ.വി സ്‌കൂട്ടർ നിർമാതാക്കളായ ഓകിനാവ ഓട്ടോടെക് അവരുടെ പ്രൈസ് പ്രോ സ്‌കൂട്ടറുകളിലെ ബാറ്ററി തകരാറുകൾ പരിഹരിക്കാൻ 3215 വാഹനങ്ങൾ തിരിച്ചുവിളിച്ചിരിക്കുകയുമാണ്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരൻ മരിച്ചു

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരു മരണം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ രാമസ്വാമിയാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിനകത്ത് ചാർജ് ചെയ്യാൻ വച്ച സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തീപടർന്ന് വീട്ടിൽ ആളിപ്പടരുകയായിരുന്നു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റാണ് രാമസ്വാമി മരിച്ചത്. ഭാര്യ കമലാമ്മ, മകൻ പ്രകാശ്, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തീപിടിത്തത്തിൽ അകപ്പെട്ട അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർക്ക് പൊള്ളലേറ്റത്.

പ്രകാശിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഒരു വർഷത്തോളമായി പ്രകാശ് സ്‌കൂട്ടർ ഉപയോഗിച്ചുവരുന്നുണ്ട്. സംഭവത്തിൽ ബൈക്ക് നിർമാതാക്കളായ പ്യുവർ ഇ.വിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് പ്യുവർ ഇ.വി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ബാറ്ററി പൊട്ടിത്തെറിച്ച സ്‌കൂട്ടർ വാങ്ങിയതിന്റെ വിവരം തങ്ങളുടെ രേഖയിലില്ലെന്നും മറ്റെവിടെ നിന്നെങ്കിലും വാങ്ങിയതാണോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിലുണ്ടായ മരണത്തിൽ പ്യുവർ ഇ.വി കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Minister Nitin Gadkari has said that tough action will be taken in the Incidents of electric scooters burning

TAGS :

Next Story