23 വർഷം; 20 ലക്ഷം കാറുകൾ പിന്നിട്ട് ടൊയോട്ട
കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു ഡീലർഷിപ്പിൽ വച്ച് ഹാച്ച് ബാക്ക് മോഡലായ ഗ്ലാൻസ ഒരു ഉപഭോക്താവിന് നൽകിയതോടെ ഇന്ത്യൻ വിപണിയിൽ മറ്റൊരു നാഴികക്കല്ല് കൂടി ടൊയോട്ട പിന്നിട്ടത്.
1997 ഒക്ടോബറിൽ ടൊയോട്ട എന്നൊരു ജപ്പാൻ കമ്പനി കിർലോസ്‌കറുമായി ധാരണയിലെത്തുമ്പോൾ ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ ആരും വിചാരിച്ചിരുന്നില്ല- ഒരു വിപ്ലവത്തിന്റെ തുടക്കമാണ് അതെന്ന്. അത് കഴിഞ്ഞ് കൃത്യം 2 വർഷത്തിനപ്പുറം ബംഗളൂരുവിലെ ബിഡായിയിലെ ടൊയോട്ട പ്ലാന്റിൽ നിന്ന് 1999 ൽ ' വലിയ ' കുടുംബങ്ങൾക്ക് വേണ്ടി ക്വാളിസ് എന്നൊരു എംപിവി പുറത്തിറങ്ങി. ബോക്‌സി ഡിസൈനുള്ള ആ വാഹനത്തിന്റെ ഇന്റീരീയർ സ്‌പേസും എഞ്ചിൻ പവറും കണ്ട് അന്തം വിട്ടു നിന്നു. അതൊരു തുടക്കമായിരുന്നു. അന്ന് മുതൽ ഇന്ന് വരെയുള്ള 23 വർഷത്തെ യാത്രക്കിടെ ടൊയോട്ട ഇന്ത്യൻ വാഹന വിപണിയിൽ വിശ്വാസ്യത എന്നതിന്റെ പര്യായമായി മാറി.
കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു ഡീലർഷിപ്പിൽ വച്ച് ഹാച്ച് ബാക്ക് മോഡലായ ഗ്ലാൻസ ഒരു ഉപഭോക്താവിന് നൽകിയതോടെ ഇന്ത്യൻ വിപണിയിൽ മറ്റൊരു നാഴികക്കല്ല് കൂടി ടൊയോട്ട പിന്നിട്ടു. 20 ലക്ഷാമത്തെ (2 മില്യൺ) കാറാണ് ടൊയോട്ട അതോടെ ഇന്ത്യൻ വിപണിയിൽ വിറ്റത്.
നിലവിൽ രണ്ട് പ്ലാന്റുകളിലായി പ്രതിവർഷം 3,10,000 കാറുകൾ നിർമിക്കാനുള്ള ശേഷിയാണ് ടൊയോട്ടക്കുള്ളത്. ഇത് വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ 419 ഡീലർഷിപ്പുകളും അത്രയും തന്നെ സർവീസ് സെന്ററുകളും ടൊയോട്ടക്ക് നിലവിൽ ഇന്ത്യയിലുണ്ട്.
ക്വാളിസ് മുതൽ ഫോർച്ച്യുണർ വരെ വന്നും വീണും നിലനിൽക്കുന്ന ഇന്ത്യയിലെ ടൊയോട്ട നിരയിൽ ഇപ്പോഴുള്ളത് ഇവയാണ്.
മാരുതിയിൽ നിന്ന് റീബാഡ്ജ് ചെയ്ത ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിവ കഴിഞ്ഞ മാസം ഒരു ലക്ഷം യൂണിറ്റുകൾ കടന്നിരുന്നു. അത് കൂടാതെ ഇന്നോവ ക്രിസ്റ്റ, ഫോർച്യുണർ, വെൽഫെയർ, ക്യാമ്‌റി, ഹിലക്‌സ് എന്നിവയാണ് നിലവിലെ മോഡലുകൾ.
പുതിയ അർബൻ ക്രൂയിസറും മാരുതിയുമായി ചേർന്ന് ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാൻ പുതിയ മിഡ് സൈസ് എസ് യു വിയും ടൊയോട്ടയിൽ നിന്ന് ഉടൻ തന്നെ പുറത്തിറങ്ങും.
Summary: Toyota India crosses 2 million sales milestone
Adjust Story Font
16