Quantcast

'ഒരേയൊരു രാജാവ്'; വിൽപന 10 ലക്ഷം പിന്നിട്ട് ഇന്നോവ

ജനഹൃദയങ്ങൾ കീഴടക്കിയ ക്വാളിസിന് പകരക്കാരനായി 2004ൽ ആണ് ഇന്നോവ വിപണിയിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-08-01 13:45:30.0

Published:

1 Aug 2022 1:40 PM GMT

ഒരേയൊരു രാജാവ്; വിൽപന 10 ലക്ഷം പിന്നിട്ട് ഇന്നോവ
X

ആരൊക്കെ വന്നാലും പോയാലും ഇന്നോവയുടെ തട്ട് താണ് തന്നെയിരിക്കും. ഇന്ത്യയിൽ ഇന്നോവയുടെ വിൽപ്പന പത്ത് ലക്ഷം പിന്നിട്ടു. സന്തോഷ വാർത്ത ടൊയോട്ട മോട്ടോർസ് തന്നെയാണ് അറിയിച്ചത്. ഇന്ത്യയിൽ ക്രിസ്റ്റ എന്ന പേരിൽ ഇറക്കുന്ന വഹനം ഏറ്റവും പഴയ മൂന്ന് മുൻനിര വാഹനങ്ങളിൽ ഒന്നാണ്. ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് ഇപ്പോൾ പുറത്തിറക്കുന്ന വാഹനങ്ങളിൽ പ്രധാനിയാണ് ഇന്നോവ ക്രിസ്റ്റ. മാരുതി എർട്ടിഗ, എംജി ഹെക്ടർ പ്ലസ്, കിയ കാരെൻസ്, റെനോ ട്രൈബർ എന്നിവയ്ക്ക് എതിരാളിയായ വാഹനം ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നുമാണ്.

ടൊയോട്ട നിലവിൽ ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റ എംപിവി 18 വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മുൻനിര എംപിവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 16.52 ലക്ഷം രൂപയാണ്. അതേസമയം ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എൻഡ് വേരിയന്റിനായി 24.59 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. എംപിവി ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതും. കൂടാതെ എട്ട് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നതും വലിയൊരു നേട്ടമാണ്.

ജനഹൃദയങ്ങളിലേക്ക് ക്രിസ്റ്റ

മൾട്ടി പർപ്പസ് വാഹനം എന്തായിരിക്കണമെന്ന് ഇന്ത്യക്കാർ കണ്ടുപടിച്ചത് ഇന്നോവയിലുടെയാണ്. ജനഹൃദയങ്ങൾ കീഴടക്കിയ ഈ ജാപ്പനീസ് ബ്രാൻഡ് ക്വാളിസിന് പകരക്കാരനായി 2004ൽ ആദ്യമായി വിപണിയിൽ എത്തിയ ഇന്നോവ വർഷങ്ങളായി നിരത്തിൽ ആധിപത്യം തുടരുന്നു. ഇതിനിടയിൽ വിവിധ നവീകരണങ്ങളുടെ ഒരു പരമ്പര തന്നെ പരിചയപ്പെടുത്തി. 2015-ൽ രണ്ടാം തലമുറ മോഡലായി പുറത്തിറക്കിയപ്പോൾ വാഹനം ഇന്നോവ ക്രിസ്റ്റ എന്ന പേര് സ്വീകരിച്ചു.

2.7 ലിറ്റർ പെട്രോൾ, 2.4 ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഒയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യയിൽ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്. പെട്രോൾ എഞ്ചിന് പരമാവധി 166 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ എഞ്ചിന് 150 bhp പവറിൽ പരമാവധി 360 Nm torque വരെയാണ് നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉൾപ്പെടുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നു.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം പുതിയ 'സ്മാര്‍ട്ട് പ്ലേകാസ്റ്റ്' സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ഇന്നോവ ക്രിസ്റ്റയിലുണ്ട്. രാജ്യശത്ത നികുതിക്കൊള്ള കാരണം ഇന്നോയുടെ വില അനുദിനം വർധിക്കുന്നുണ്ടെങ്കിലും ആവശ്യക്കാർക്ക് കുറവൊന്നുമില്ല. കാരണം ഇന്നോവ ഇന്ത്യക്കാർക്ക് വെറുമൊരു വാഹനമല്ല. അതൊരു ആവശ്യവും അഭിമാനവും നിക്ഷേപവുമാണ്.

TAGS :

Next Story