Quantcast

ഒറ്റ ചാർജിൽ 145 കിലോമീറ്റർ; ഐക്യൂബ് ST വേരിയന്റുമായി ടിവിഎസ്

ഗ്രേറ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഐക്യൂബ് STയെ പരിചയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-01-13 13:14:43.0

Published:

13 Jan 2023 1:11 PM GMT

ഒറ്റ ചാർജിൽ 145 കിലോമീറ്റർ; ഐക്യൂബ് ST വേരിയന്റുമായി ടിവിഎസ്
X

ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇരുചക്രവാഹന വിപണി കയ്യടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചുനാളുകളായുള്ളത്. സ്റ്റാർട്ട്പ്പുകൾ വരെ ഈ വിപണി തന്നെ ലക്ഷ്യമിട്ടാണ് തങ്ങളുടെ പുതിയ ഇവി മോഡലുകളെ അവതരിപ്പിക്കുന്നത്. മോട്ടോർവാഹന വിപണിയിൽ ഏറെ കാലത്തെ പാരമ്പര്യമുള്ള ടിവിഎസ് തങ്ങളുടെ ഏറ്റവും പുതിയ ഇവി ഇരുചക്ര വാഹനമായ ഐക്യൂബിൽ അതിന്റെ എസ്ടി വേരിയന്റിനെ പരിചയപ്പെടുത്തുകയാണ്. ഗ്രേറ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ ഫീച്ചറുകളുമായി എത്തിയ ഐക്യൂബിനെ പരിചയപ്പെടുത്തിയത്. വോയ്സ് അസിസ്റ്റൻസ് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ പുതിയ ഫീച്ചറുകളോടെയാണ് ഇവിയെ ഇത്തവണ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

4.56 kwh ലിഥിയം അയൺ ബാറ്ററി പായ്ക്കപ്പുമായാണ് ഐക്യൂബിന്റെ ഈ പതിപ്പ് വിപണിലെത്തിക്കുന്നത്. ഇത് പവർ മോഡിൽ 110 കിലോമീറ്ററും സ്റ്റാൻഡേർഡ് മോഡിൽ 145 കിലോമീറ്ററും റൈഡിംഗ് റേഞ്ച് ലഭിക്കാൻ പര്യാപ്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു. 82കിലോമീറ്റർ വേഗതയും 4ബിഎച്പി ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമുണ്ട്. നാല് മണിക്കൂർ ആറ് മിനിറ്റ് കൊണ്ട് പൂർണമായും ചാർജ് ചെയ്യാനാവും.

ഏതർ 450എ്ക്‌സ്, ഓല ട1 പ്രോ, മറ്റ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകൾ എന്നിവയ്ക്കെതിരെയാണ് ഇന്ത്യൻ വിപണിയിൽ ടിവിഎസ് ഐക്യൂബ് എസ്ടി മത്സരിക്കുന്നത്. ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീൻ കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, റൈഡ് മോഡുകൾ, കോൾ അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, കീലെസ് ഇഗ്‌നിഷൻ, ക്രൂയിസ് കൺട്രോൾ, രണ്ട് ഹെൽമെറ്റുകൾക്കുള്ള വലിയ സ്റ്റോറേജ് കപ്പാസിറ്റി എന്നിവയാണ് മറ്റു സവിശേഷതകൾ. നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാനാകും.

കഴിഞ്ഞ വർഷമാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടർ പുതിയ പരിഎഷ്‌കാരങ്ങളോടെ കമ്പനി വിപണിയിലെത്തിച്ചത്. ടിവിഎസ് ഐക്യൂബിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 99,130 രൂപയും 'ട' വേരിയന്റിന് 1.04 ലക്ഷം രൂപയുമാണ് നിലവിലെ ഓൺ റോഡ് വില. എസ്ടി വേരിയന്റിന്റെ വിലവിവരം കമ്പനി ഉടൻ പുറത്തുവിടും.

TAGS :

Next Story