ഇത് റേഞ്ച് വേറെയാണ്! പുതിയ ടിഗോർ ഇവി പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്
നിലവിലെ ടിഗോർ ഇവി ഉടമകൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേഷനിലൂടെ ഫീച്ചറുകളിൽ ചിലത് സൗജന്യമായി ലഭിക്കും
ഇന്ത്യയിൽ നവീകരിച്ച ടിഗോർ ഇവി പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. 12.49 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്-ഷോറൂം വില. റേഞ്ച് കൂടിയ മോഡലാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 315 കിലോമീറ്റർ വരെയാണ് വാഗ്ദാനം. ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ എന്നിങ്ങനെ ഒരുകൂട്ടം പുതിയ ഫീച്ചറുകളോടെയാണ് ടൈഗർ ഇവി എത്തുന്നത്.
മുൻപത്തെ മോഡലുകളുമായി സാമ്യമുണ്ടെങ്കിലും പുതിയ മാഗ്നറ്റിക് റെഡ് കളർ ഓപ്‌ഷൻ ടിഗോർ ഇവിയുടെ മാറ്റ് കൂട്ടുന്നുണ്ട്. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ആൻഡ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്‌ടർ ടിഗോർ ഇവി ശൈലേഷ് ചന്ദ്രയാണ് ടിഗോർ ഇവി ലോഞ്ച് ചെയ്തത്.
ഓഫറിലെ സാങ്കേതിക ഫീച്ചറുകളുടെ പട്ടികയും ടാറ്റ മോട്ടോഴ്‌സ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മൾട്ടി-മോഡ് റീജൻ, കണക്‌റ്റഡ് കാർ ടെക്‌നോളജി - Zconnect, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, iTPMS, ടയർ പഞ്ചർ റിപ്പയർ കിറ്റ് എന്നീ ഫീച്ചറുകളാണ് പുതുതായി വാഹനത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. നിലവിലെ ടിഗോർ ഇവി ഉടമകൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേഷനിലൂടെ ഈ ഫീച്ചറുകളിൽ ചിലത് സൗജന്യമായി ലഭിക്കും. കൂടാതെ, നിലവിലുള്ള XZ+, XZ+ DT ഉപഭോക്താക്കൾക്കും സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി അപ്‌ഗ്രേഡ് ലഭിക്കും. 2022 ഡിസംബർ 20 മുതൽ ടാറ്റ മോട്ടോഴ്സിന്റെ ഏതെങ്കിലും അംഗീകൃത സർവീസ് സെന്റർ സന്ദർശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താം.
Adjust Story Font
16