Quantcast

ബൈക്കിലും ഇനി പവർ സ്റ്റിയറിങ് വരും; പരീക്ഷണവുമായി യമഹ

ഈ സാങ്കേതികവിദ്യയെ യമഹ വിളിക്കുന്നത് യമഹ ഇപിഎസ് സ്റ്റീറിങ് സപ്പോർട്ട് സിസ്റ്റം ( Yamaha EPS Steering Support System ) എന്നാണ്.

MediaOne Logo

Web Desk

  • Published:

    1 April 2022 4:47 PM GMT

ബൈക്കിലും ഇനി പവർ സ്റ്റിയറിങ് വരും; പരീക്ഷണവുമായി യമഹ
X

കാർ ഡ്രൈവിങ് എളുപ്പമാക്കുന്നതിൽ വലിയ പങ്കുവഹിച്ച കണ്ടുപിടിത്തമാണ് പവർ സ്റ്റിയറിങ്. വലിയ ആയാസമുണ്ടായിരുന്ന സ്റ്റിയറിങ് തിരിക്കുക എന്ന പ്രക്രിയ എളുപ്പമാക്കിയ ടെക്‌നോളജി. ഇപ്പോൾ ചെറു കാറുകൾ മുതൽ കൂറ്റൻ ട്രക്കുകളുടെ വരെ സ്റ്റിയറിങ് പവറാണ്. എന്നാൽ ഇരുചക്ര വാഹനങ്ങളിൽ പവർ സ്റ്റിയറിങ് അത്ര പരിചിതമല്ല. ഇപ്പോൾ ഇരുചക്ര വാഹനങ്ങളിലും പവർ സ്റ്റിയറിങ് (ഹാന്‍ഡില്‍ ബാര്‍) അവതരിപ്പിക്കാനുള്ള പരീക്ഷണത്തിലാണ് യമഹ.

നിലവിൽ മോട്ടോക്രോസ് ബൈക്കുകളിൽ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഈ സാങ്കേതികവിദ്യയെ യമഹ വിളിക്കുന്നത് യമഹ ഇപിഎസ് സ്റ്റീറിങ് സപ്പോർട്ട് സിസ്റ്റം ( Yamaha EPS Steering Support System ) എന്നാണ്. ഇലക്ട്രോ മാഗ്നെറ്റിക്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ പവർ സ്റ്റിയറിങ് വർക്ക് ചെയ്യുന്നത്.

ഉയർന്ന വേഗതകളിൽ ഒരു ഇലക്ട്രോണിക് സ്റ്റിയറിങ് ഡാംപ്‌നെറായി പ്രവർത്തിച്ച് വാഹനത്തിന്റെ സ്ഥിരത കൂട്ടുകയും കുറഞ്ഞ വേഗതകളിൽ അനായാസം തിരിക്കാനും സഹായിക്കുന്നു. ഒരു ടോർക്ക് സെൻസർ ഉപയോഗിച്ചാണ് ഹാൻഡിൽ ബാറിൽ വരുന്ന സമ്മർദം മനസിലാക്കുക. യമഹയുടെ ഇലക്ട്രിക ബൈക്കുകളിൽ ഈ സാങ്കേതികവിദ്യ പരീക്ഷിച്ച് വിജയിച്ചതാണെന്നും കമ്പനി അവകാശപ്പെട്ടു. മോട്ടോക്രോസ് ബൈക്കുകളിൽ വിജയിച്ചാൽ കൂടുതൽ ബൈക്കുകളിലേക്ക് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കും.

പക്ഷേ ഇരുചക്രവാഹനങ്ങളിൽ പവർ സ്റ്റിയറിങ് എന്ന ആശയം പുതിയതല്ല. ചില ഇസിയു ടെക്‌നിക്കുകൾ ഉപയോഗിച്ച് ഹോണ്ട ഒരിക്കൽ പവർ സ്റ്റിയറിങ് പരീക്ഷിച്ചിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യമഹ ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടക്കുന്നത് .

TAGS :

Next Story