ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള 7 കാറുകള്‍
ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള 7 കാറുകള്‍
പുതുതായി ഒരു കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍, വില എത്രയെന്ന് ചോദിക്കുന്നതിനു മുമ്പ് മൈലേജ് എത്രകിട്ടുമെന്ന് ചോദിക്കുന്നവരാകും കൂടുതല്‍.
പുതുതായി ഒരു കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍, വില എത്രയെന്ന് ചോദിക്കുന്നതിനു മുമ്പ് മൈലേജ് എത്രകിട്ടുമെന്ന് ചോദിക്കുന്നവരാകും കൂടുതല്‍. അതേ, ഇന്ത്യക്കാര്‍ക്ക് ഇന്ധനക്ഷമത എന്നത് ഒരു മില്യണ്‍ ഡോളര്‍ ചോദ്യം തന്നെയാണ്. ഇന്ന് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്ന വിവിധ ബ്രാന്‍ഡ് കാറുകളില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള എട്ടു കാറുകളെ അണിനിരത്തുകയാണിവിടെ.
ഇന്ത്യന്‍ വാഹന ഉപഭോക്താക്കളുടെ മനംതൊട്ടറിഞ്ഞ മാരുതി സുസുക്കി തന്നെയാണ് ഇന്ധനക്ഷമതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കമ്പനികളില്‍ മുമ്പന്‍. മാരുതിയുടെ നാലു കാറുകളാണ് മൈലേജില്‍ മുമ്പന്‍മാര്‍. ഇതില്‍ തന്നെ മാരുതി സുസുക്കി ബലേനോയാണ് പ്രധാനി.
മാരുതി സുസുക്കി സിയസ് SHVS
ഹോണ്ട സിറ്റിയും ഹ്യുണ്ടായ് വെര്‍ണയും അരങ്ങുവാണിരുന്ന കാലത്ത് സെഡാന്‍ ശ്രേണിയിലേക്ക് അരങ്ങേറ്റം കുറിച്ച അവതാരമായിരുന്നു മാരുതി സുസുക്കി സിയസ് SHVS. ഇപ്പോള്‍ ഡീസല്‍ ഹൈബ്രിഡ് വേരിയന്റിലും ലഭ്യം. ഇന്റഗ്രേറ്റഡ് സ്റ്റര്‍ട്ടര്‍ ജനറേറ്റര്‍ സംവിധാനവുമായി എത്തി ഈ സെഡാന്‍ മോഡല്‍ ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നാണ്. ഡീസല്‍ ലിറ്ററിന് 26.21 കിലോമീറ്ററാണ് അംഗീകൃത ഇന്ധനക്ഷമത. എന്നാല്‍ ഇതില്‍ കൂടുതല്‍ മൈലേജ് കിട്ടുന്നുണ്ടെന്നാണ് ഉപഭോക്താക്കളുടെ സാക്ഷ്യം.
മാരുതി സുസുക്കി സെലേരിയോ
മാരുതി ചെറുകാര്‍ ശ്രേണിയില്‍ പെട്രോള്‍ വേരിയന്റില്‍ അവതരിപ്പിച്ച സെലേരിയോ വളരെ വേഗമാണ് ജനപ്രിയമായത്. അതോടെ ഡീസല്‍ വേരിയന്റും മാരുതി പുറത്തിറക്കി. എഎംടി സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ ഹാച്ച്‍ബാക്കായിരുന്നു സെലേരിയോ. ഡീസല്‍ ലിറ്ററിന് 27.62 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സെലേരിയോ ഉറപ്പുനല്‍കുന്നത്. പെട്രോളിലാണെങ്കില്‍ 23.1 കിലോമീറ്ററാണ് മൈലേജ്.
മാരുതി ബലേനോ ഡീസല്‍
മാരുതിയുടെ പ്രീമിയം ഹാച്ച്‍ബാക്ക് മോഡലുകളിലൊന്നാണ് ബലേനോ. ഹ്യുണ്ടായ് എലൈറ്റ് ഐ20യോട് മത്സരിക്കാനാണ് ബലേനോ എത്തിയത്. പുറമെയുള്ള ആകര്‍ഷക ഡിസൈനും ഉള്‍ഭാഗത്തെ വിശാലമായ കാബിന്‍ സ്ഥലവും ഒപ്പം മൈലേജും ബലേനോയെ ഉപഭോക്താക്കളുടെ പ്രിയ കാറാക്കിമാറ്റി. ലിറ്ററിന് 27.39 കിലോമീറ്ററാണ് മൈലേജ്.
ഹോണ്ട ജാസ് ഡീസല്‍
കയ്പേറിയ അനുഭവങ്ങളില്‍ നിന്നു പാഠംപഠിച്ച് ഹോണ്ട ഇന്ത്യന്‍ നിരത്തില്‍ പുനരവതരിപ്പിച്ച പ്രീമിയം ഹാച്ച്‍ബാക്കാണ് ജാസ്. ന്യൂനതകളെല്ലാം പരിഹരിച്ചായിരുന്നു ജാസിന്റെ രണ്ടാംവരവ്. മൈലേജിന് മുന്‍ഗണന നല്‍കുകയെന്ന തന്ത്രമാണ് ഹോണ്ട ജാസിലൂടെ പുറത്തെടുത്തത്. 27.3 ലിറ്റര്‍ ഇന്ധനക്ഷമതയാണ് ജാസ് നല്‍കുക. 1.5 ലിറ്റര്‍ i-DTEC ഡീസല്‍, 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എന്‍ജിനുകളാണ് ജാസിലുള്ളത്. ഇന്ധനക്ഷമതക്കൊപ്പം കരുത്തിലും ജാസ് പെരുമ്പറ മുഴക്കും.
ടാറ്റ തിയാഗോ
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മരണവാഹിയായി പടര്‍ന്നുപിടിച്ച സിക വൈറസ് കാരണം പുലിവാല്‍ പിടിച്ചതായിരുന്നു ടാറ്റയുടെ ഈ പുതിയ മോഡല്‍. ആദ്യം ടാറ്റ സിക എന്നായിരുന്നു ഇതിനു നിശ്ചയിച്ചിരുന്ന പേര്. എന്നാല്‍ പിന്നീടിത് തിയാഗോ എന്ന് പേര് മാറ്റി. 3.20 ലക്ഷം അടിസ്ഥാന വിലയിലാണ് തിയാഗോ എത്തിയത്. ഡീസല്‍ എന്‍ജിന്‍ 27.28 കിലോമീറ്ററും പെട്രോളില്‍ 23.4 കിലോമീറ്റര്‍ മൈലേജുമാണ് തിയാഗോ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയും വിശ്വാസ്യതയും ഉറപ്പു നല്‍കിയാണ് തിയാഗോയുടെ പിറവി.
റെനോ ക്വിഡ്
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണിയില്‍ വിപ്ലവം സൃഷ്ടിച്ചായിരുന്നു റെനോയുടെ ക്വിഡിന്റെ അവതാരപ്പിറവി. പുറത്തിറങ്ങും മുമ്പ് ഇത്രയേറെ മാധ്യമശ്രദ്ധയും ബുക്കിങും ലഭിച്ച മറ്റു ചെറുകാറുകളുണ്ടാവില്ല. കാഴ്ചയില്‍ ചെറു എസ്‍യുവി രൂപവും കുറഞ്ഞ വിലയും മികച്ച ഇന്ധനക്ഷമതയുമാണ് ക്വിഡിനെ ജനപ്രിയമാക്കിയത്. 25.17 കിലോമീറ്റര്‍ മൈലേജാണ് ക്വിഡ് വാഗ്ദാനം ചെയ്യുന്നത്.
മാരുതി സുസുക്കി ആള്‍ട്ടോ 800
കാഴ്ചയില്‍ കൂടുതല്‍ സുന്ദരായാണ് മാരുതി സുസുക്കി തങ്ങളുടെ ആള്‍ട്ടോ 800 നെ പുറത്തിറക്കിയത്. ഡസ്റ്റന്‍ റെഡിഗോയാണ് ആള്‍ട്ടോ 800 ന്റെ മുഖ്യഎതിരാളി. ഡിസൈനിലും സാങ്കേതിക വശത്തും ചെറിയ മാറ്റങ്ങളോടെയാണ് ആള്‍ട്ടോ 800 ന്റെ വരവ്. ഇന്ധനക്ഷമതയും അതോടൊപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 24.7 കിലോമീറ്ററാണ് ആള്‍ട്ടോ 800 ഇന്ധനക്ഷമത. മുന്‍ഗാമിയേക്കാള്‍ ഒമ്പതു ശതമാനം കൂടുതല്‍ മൈലേജ് പുതുമുഖത്തിലുണ്ടെന്നാണ് മാരുതിയുടെ അവകാശവാദം.
Adjust Story Font
16