Quantcast

ബഹ്റെെന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബറില്‍

രാജ്യത്തെ വിവിധ പരിഷ്കരണ പ്രവർത്തനങ്ങൾക്കും ജനാധിപത്യ പ്രക്രിയക്കും തെരഞ്ഞെടുപ്പ് ഊർജം നൽകുമെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    12 Sep 2018 7:44 PM GMT

ബഹ്റെെന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബറില്‍
X

ബഹ്റൈനിൽ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബർ 24 ന് നടക്കും. രാജ്യത്തെ ജനാധിപത്യ പ്രക്രിയക്ക് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ശക്തി പകരുമെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വ്യക്തമാക്കി.

നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും സത്യസന്ധവുമായ രീതിയിൽ നടത്താനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് സാഖിർ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭായോഗത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആഹ്വാനം ചെയ്തു. രാജ്യത്തെ വിവിധ പരിഷ്കരണ പ്രവർത്തനങ്ങൾക്കും ജനാധിപത്യ പ്രക്രിയക്കും തെരഞ്ഞെടുപ്പ് ഊർജം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ജനതയുടെ പുരോഗതിക്കും രാജ്യത്തിൻ്റെ വികസനത്തിനും ആവശ്യമായ നയങ്ങളാണ് ഭരണകൂടത്തിൻ്റെതെന്നും രാഷ്ട്രീയ-ജനാധിപത്യ സാഹചര്യങ്ങളുടെ വികാസത്തിന് മുൻ തൂക്കം നൽകുമെന്നും രാജാവ് പറഞ്ഞു.

ആസന്നമായ പാർലിമെൻ്റ് തെരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ ജനാധിപത്യ പ്രക്രിയയിൽ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തും. നാല്പതംഗ പ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമമായി നടത്തുവാൻ ആവശ്യമായ രീതിയിൽ സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കും.വിഷൻ 2030 ദേശീയ പദ്ധതിയുടെയും സർക്കാരിൻ്റെ ദീർഘകാല ലക്ഷ്യങ്ങളുടെയും ഫലപ്രാപ്തിക്ക് ബഹ്റൈൻ പാർലിമെൻ്റ് നൽകിയ സംഭാവനകൾ മികച്ചതാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി

TAGS :

Next Story